HOME
DETAILS
MAL
രാമക്ഷേത്രത്തിനായി ഇനിയും കാത്തിരിക്കാനാവില്ല, പ്രക്ഷോഭത്തിനിറങ്ങും- മുന്നറിയിപ്പുമായി ആര്.എസ്.എസ്
backup
November 02 2018 | 08:11 AM
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിനായുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി ആര്.എസ്.എസ്. അയോധ്യയില്‍ രാമക്ഷേത്രത്തിന് വേണ്ടി ഇനിയും കാത്തിരിക്കാനാകില്ലെന്ന് ആര്.എസ്.എസ് നേതാവ് ഭയ്യാജി ജോഷി പറഞ്ഞു.
ആവശ്യമെങ്കില്‍ 1992ലേതിന് സമാനമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായുളള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഭയ്യാജിയുടെ പ്രതികരണം.
ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആര്.എസ്.എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."