HOME
DETAILS

ബജ്‌റംഗിനും രവി കുമാറിനും വെങ്കലം

  
backup
September 20 2019 | 19:09 PM

%e0%b4%ac%e0%b4%9c%e0%b5%8d%e2%80%8c%e0%b4%b1%e0%b4%82%e0%b4%97%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b0%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81

 

നൂര്‍ സുല്‍ത്താന്‍ (കസാകിസ്ഥാന്‍): ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയക്കും രവി കുമാര്‍ ദാഹിയക്കും വെങ്കലം. നേരത്തേ ഇരുവരും സെമിയിലെത്തിയതോടെ ഒളിംപിക് ബെര്‍ത്ത് നേടിയിരുന്നു. അതേസമയം, ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റുപുറത്തായി.
85 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലെ വെങ്കലമെഡല്‍ പോരാട്ടത്തില്‍ മംഗോളിയയുടെ തുല്‍ഗ തോമര്‍ ഒച്ചിരിനെ 8-7നാണ് ബജ്‌റംഗ് പരാജയപ്പെടുത്തിയത്. ഇതോടെ ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ മൂന്ന് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഈ ഹരിയാനക്കാരന്‍ മാറി. 2013ലെ ബുദ്ധാപെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 60 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയ ബജ്‌റംഗ്, കഴിഞ്ഞ വര്‍ഷം ഇവിടെ തന്നെ നടന്ന ചാംപ്യന്‍ഷിപ്പില്‍ 65 കിലോയില്‍ മത്സരിച്ച് വെള്ളിയും കരസ്ഥമാക്കിയിരുന്നു. തുടക്കത്തില്‍ 0-6ന് പിന്നില്‍ നിന്ന ശേഷമായിരുന്നു നിലവിലെ ലോക ഒന്നാം നമ്പര്‍ താരത്തിന്റെ ഒന്നാന്തരമൊരു തിരിച്ചുവരവ്.
തന്റെ അരങ്ങേറ്റ ചാംപ്യന്‍ഷിപ്പിലാണ് രവി കുമാര്‍ മെഡല്‍ സ്വന്തമാക്കിയത്. 57 കിലോ ഫ്രീസ്റ്റൈലിലിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ നിലവിലെ ഏഷ്യന്‍ ചാംപ്യന്‍ ഇറാന്റെ റീസ അത്രിക്കെതിരേ 6-3നായിരുന്നു ജയം.
ഇതോടെ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. നേരത്തേ വിനേഷ് ഫോഗട്ട് ഇന്ത്യക്കായി ആദ്യ മെഡല്‍ നേടിയിരുന്നു. അതേസമയം, അസര്‍ബൈജാന്റെ ഖാദ്ഷിമുറാദ് ഗദ്‌സിയേവിനോട് 11-9നാണ് സുശീല്‍ പരാജയപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ

National
  •  14 hours ago
No Image

അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി

Kerala
  •  14 hours ago
No Image

ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ

uae
  •  14 hours ago
No Image

ഒരു പവന് മൂന്നര ലക്ഷം രൂപയോ? ഞെട്ടണ്ട ഈ സ്വർണ വില പാകിസ്താനിലാണ്, കാരണം ഇതാണ്

International
  •  14 hours ago
No Image

ഇടുക്കി എസ്‌റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി

Kerala
  •  14 hours ago
No Image

സ്വർണ്ണം ഒറിജിനലാണോ എന്നറിയാൻ ഇനി ഒരു മിനിറ്റ് മതി; ലോകത്തിലെ ആദ്യ സ്മാർട്ട് ഗോൾഡ് ടെസ്റ്റിംഗ് ലാബുമായി ദുബൈ

uae
  •  14 hours ago
No Image

ബ്രസീലിനെ അട്ടിമറിച്ച് ജപ്പാൻ; സൗഹൃദ മത്സരത്തിൽ ചരിത്ര വിജയം സ്വന്തമാക്കി സമുറായ് ബ്ലൂസ്

Football
  •  15 hours ago
No Image

ഷാർജയിലെ പള്ളികൾക്ക് ചുറ്റുമുള്ള വാഹനങ്ങളിൽ പൊലിസ് പ്രത്യേക ലഘുലേഖകൾ പതിച്ചതിന് കാരണമിത്

uae
  •  15 hours ago
No Image

പതിനേഴുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 51 വർഷം കഠിന തടവും 2.70 ലക്ഷം പിഴയും

crime
  •  15 hours ago
No Image

ആര്‍എസ്എസ് ശാഖയിലെ ലൈംഗികാതിക്രമം; അനന്തു വെളിപ്പെടുത്തിയ 'NM' നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  15 hours ago