HOME
DETAILS

ചളിക്കുളമായി കുറ്റ്യാടി ബസ് സ്റ്റാന്‍ഡ്: എം.എസ്.എഫ് കടലാസ് തോണി ഒഴുക്കി പ്രതിഷേധിച്ചു

  
backup
June 14, 2017 | 8:58 PM

%e0%b4%9a%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%9f%e0%b4%bf

 


തൊട്ടില്‍പ്പാലം: കാല്‍നട പോലും ദുസ്സഹമായ സ്ഥിതിയില്‍ ചളിക്കുളമായ കുറ്റ്യാടി പുതി ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥക്കെതിരേ എം.എസ്.എഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി ചെളിക്കുളത്തില്‍ കടലാസ് തോണി ഒഴുക്കി പ്രതിഷേധിച്ചു.
ദിനേനെ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന സ്റ്റാന്‍ഡിന്റെ നിലവിലെ അവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് വിദ്യാര്‍ഥികള്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡില്‍ മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാല്‍ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമാക്കുന്നത്.
വേനല്‍കാലത്ത് പൊടിശല്യം കൊണ്ട് വീര്‍പ്പുമുട്ടിയ സ്റ്റാന്‍ഡില്‍ മഴക്കാലമെത്തിയതോടെ ചെളിശല്യം കൊണ്ടാണ് ബസ് ജീവനക്കാരും യാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് ഒരു കോടി രൂപ ചിലവഴിച്ച് ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചത്. ഭാഗിക നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.
എന്നാല്‍ ചില സാങ്കേതിക തടസ്സം മൂലം സ്റ്റാന്‍ഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാനായില്ല. പിന്നീട് ഭരണത്തിലെത്തിയ എല്‍.ഡി.എഫ് ഭരണസമിതിയാണ് ആറു മാസങ്ങള്‍ക്ക് മുമ്പ് ബസ് സ്റ്റാന്‍ഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ജങ്ഷനോടടുത്ത പഴയ സ്റ്റാന്‍ഡില്‍ നിരന്തരം ബസുകള്‍ കയറി ഇറങ്ങുന്നത് മൂലമുണ്ടായിരുന്ന ശക്തമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണമായിരുന്നു നിര്‍മാണം പാതിവഴിയിലായിട്ടും ബസ് സ്റ്റാന്‍ഡ് തുറന്നുകൊടുക്കേണ്ടി വന്നത്.
നേരത്തെ ചതുപ്പ് നിലമായിരുന്ന സ്ഥലം മണ്ണിട്ടു നികത്തി സ്റ്റാന്‍ഡ്് പണിയുമ്പോള്‍ കഴിഞ്ഞ ഭരണസമിതി വേണ്ടത്ര തയ്യാറെടുപ്പും, ശാസ്ത്രീയതയും ഇല്ലാതെ നിര്‍മിച്ചതിനാലാണ് സ്റ്റാന്‍ഡിന്റെ നിലവിലെ ശോച്യാവസ്ഥയ്ക്ക് കാരണമെന്ന് എല്‍.ഡി.എഫ് ഭരണസമിതി ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ യാര്‍ഡിന്റെ അശാസ്ത്രീയ നിര്‍മാണം മഴക്കാലത്തിന് ശേഷമേ പരിഹരിക്കാനാവൂ എന്നാണ് നിലവിലെ ഭരണസമിതി പറയുന്നത്.
മഴ കനത്തതോടെ സ്റ്റാന്‍ഡിന്റെ അവസ്ഥ ദിനംപ്രതി വഷളായി. സ്വകാര്യ ബസ് ജീവനക്കാര്‍ സ്റ്റാന്‍ഡ് ബഹിഷ്‌ക്കരിക്കാനൊരുങ്ങവേ പരിഹാരമാര്‍ഗമായി കോറി വെയിസ്റ്റ് ഉപയോഗിച്ചിരുന്നു. എന്നിട്ടും മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് എം.എസ്.എഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
എത്രയും വേഗം പരിഹാരമുണ്ടായില്ലെങ്കില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ രംഗത്തിറക്കി ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.
പ്രതിഷേധ സംഗമം എം.എസ്.എഫ് മണ്ഡലം ജന.സെക്രട്ടറി മുഹമ്മദലി കൂമുള്ളി ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ്, ഷമീല്‍, റഊഫുദ്ധീന്‍, ഫൈസല്‍, ഹാഫിസ് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  3 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  3 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  3 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  3 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  3 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  3 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  3 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  3 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  3 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  3 days ago