HOME
DETAILS

ഹൃദയ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളുടെ മരണം കൂടുന്നു

  
Web Desk
November 03 2018 | 03:11 AM

%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af-%e0%b4%b5%e0%b5%88%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%81%e0%b4%9e

കോഴിക്കോട്: ഹൃദയ വൈകല്യങ്ങളുമായി പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. യഥാക്രമം രോഗം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് ഇതുമൂലമുള്ള മരണങ്ങളും കൂടുകയാണ്.
പീഡിയാട്രിക് കാര്‍ഡിയോളജിയില്‍ പരിശീലനം ലഭിക്കുന്ന ഡോക്ടര്‍മാര്‍ കേരളത്തില്‍ വളരെ കുറവാണ്. പ്രസവം കഴിഞ്ഞാലുടന്‍ നവജാത ശിശു വിദഗ്ധരോ ശിശു വിദഗ്ധരോ കുഞ്ഞുങ്ങളെ വിശദമായി പരിശോധിക്കുന്ന രീതിയും കുറഞ്ഞു വരികയാണ്. കുട്ടികളുടെ ഹൃദയശസ്ത്രക്രിയ നടത്താന്‍ സംവിധാനങ്ങളുള്ള ആശുപത്രികളും കുറവാണ്. സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത ചെലവും മാതാപിതാക്കളുടെ അജ്ഞതയുമാണ് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതെന്ന് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഹിതേഷ് കൃഷ്ണന്‍ സുപ്രഭാതത്തോട് പറഞ്ഞു.
കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്നത് ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളാണ്. മുപ്പതിലധികം രോഗങ്ങളെ ഇതുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ട്. ആയിരം കുഞ്ഞുങ്ങളില്‍ എട്ടു പേര്‍ക്ക് ജന്മനാലുള്ള ഹൃദയ വൈകല്യങ്ങള്‍ ഉണ്ടാകുന്നു. ഇന്ത്യയില്‍ ഒരു വര്‍ഷം 1,30,000 മുതല്‍ 2,70,000 വരെ കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നുണ്ട്. ഇതു പഴയ കണക്കാണ്. കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നതിന്റെ കാരണം പലപ്പോഴും അവ്യക്തമാണ്. പത്തു ശതമാനത്തോളം പ്രശ്‌നങ്ങള്‍ക്കു മാത്രമേ കാരണം തിരിച്ചറിയാനാവൂ. പാരമ്പര്യം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയൊക്കെ കാരണമാകുന്നുണ്ട്.
ജനിച്ച ശേഷവും കുട്ടികളില്‍ പലതരം ഹൃദ്രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. വാതപ്പനി മൂലമൂണ്ടാകുന്ന വാല്‍വിന്റെ അപചയമാണ് പ്രധാനപ്പെട്ടത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഇത്തരം രോഗങ്ങള്‍ അപകടകാരികളാണ്. വാതപ്പനി ഹൃദയ വാല്‍വുകളെ തകരാറിലാക്കുന്നു. സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയയാണ് വാതപ്പനിക്ക് കാരണം. ആന്റിബയോട്ടിക് ചികിത്സയിലൂടെ നിയന്ത്രിക്കാവുന്ന രോഗമാണിത്. വികസിത രാജ്യങ്ങളില്‍ ഈ രോഗം നിയന്ത്രണവിധേയമാക്കി കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി മോശമാണ്. അദ്ദേഹം പറയുന്നു.
പത്ത് പതിനഞ്ച് വയസ്സിന് ഇടയിലുള്ള കുട്ടികളിലാണ് വാതപ്പനി സാധാരണ കണ്ടുവരുന്നത്. ആരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കിയാല്‍ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനാവും. എന്നാല്‍ വാല്‍വുകള്‍ക്ക് വൈകല്യം സംഭവിച്ചുകഴിഞ്ഞാല്‍ ഔഷധചികിത്സഫലം ചെയ്യില്ല.
കുട്ടികളിലെ ഹൃദ്രോഗം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. രോഗം വേഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണാവശ്യം. ഔഷധങ്ങളും ശസ്ത്രക്രിയകളും ഇതിനായി ഉപയോഗിക്കുന്നു. ഇവയെല്ലാം പൂര്‍ണമായി സുഖപ്പെടുത്താന്‍ ശേഷിയുള്ളവയാണ്. ആധുനിക ചികിത്സാ രീതിയില്‍ പല ശസ്ത്രക്രിയകള്‍ക്കും പകരം നില്‍ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും നേരത്തെ തിരിച്ചറിയപ്പെടാതെ പോകുന്ന അവസ്ഥ കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  a minute ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  14 minutes ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  an hour ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  an hour ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  2 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  2 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  3 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  3 hours ago