HOME
DETAILS

ഷൊര്‍ണൂര്‍-എറണാകുളം പാതയില്‍ അറ്റകുറ്റപ്പണി: ട്രെയിന്‍ സര്‍വിസുകള്‍ താറുമാറാകുന്നു

  
backup
November 03, 2018 | 3:44 AM

%e0%b4%b7%e0%b5%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b1%e0%b4%a3%e0%b4%be%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af

വടക്കാഞ്ചേരി : ഷൊര്‍ണൂര്‍ എറണാകുളം റെയില്‍ പാതയില്‍ നവീകരണ അറ്റകുറ്റപണികള്‍ രാവും, പകലും പുരോഗമിക്കുമ്പോള്‍ ട്രെയിന്‍ സര്‍വിസുകള്‍ താറുമാറാകുന്നു. റെയില്‍ റോഡ് ഗതാഗതവും ദുരിതപൂര്‍ണമാവുകയാണ്. പാത നവീകരണത്തിന്റെ ഭാഗമായി സ്ലീപ്പറുകള്‍ മാറ്റുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്.
നിരവധി തൊഴിലാളികള്‍ രാവും, പകലും ഭേദമില്ലാതെയാണ് പ്രവര്‍ത്തികള്‍ ഏറ്റെടുത്തിട്ടുള്ളത്. പാളങ്ങളുടെ ഇരു വശങ്ങളും കിലോമീറ്ററുകള്‍ ദൂരം ട്യൂബ് ലൈറ്റുകള്‍ സ്ഥാപിച്ചാണ് രാത്രി കാല പ്രവര്‍ത്തനം.
പണികളുടെ ഭാഗമായി ഇന്നും, നാളെയുമായി ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് . കൂടാതെ 10, 11, 17, 18, 24, 25 തിയതികളിലും നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
നാഗര്‍കോവില്‍ മംഗളൂരു പരശുറാം എക്‌സ്പ്രസ് എറണാകുളം ടൗണ്‍ വരേയും, മംഗള രൂ നാഗര്‍കോവില്‍ പരശുറാം എക്‌സ് പ്രസ് ഷൊര്‍ണൂര്‍ വരെയുമാണ് സര്‍വിസ് നടത്തുക. തൃശൂര്‍ ഗുരുവായൂര്‍, ഗുരുവായൂര്‍ബ എറണാകുളം പാസഞ്ചറുകള്‍ റദ്ദാക്കി.
തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, ജാംനഗര്‍ തിരുനെല്‍വേലി എക്‌സ്പ്രസ്, ലോകമാന്യതിലക് തിരുവനന്തപുരം നേത്രാവതി എക്‌സ് പ്രസ് എന്നിവ 45 മിനിറ്റ് മുതല്‍ ഒരുമണിക്കൂര്‍ വരെ പിടിച്ചിടാനും തീരുമാനമെടുത്തിട്ടുണ്ട്. അതിനിടെ റെയില്‍ പാതയിലെ അറ്റകുറ്റപണി മൂലം വടക്കാഞ്ചേരി മേഖലയില്‍ ജനങ്ങള്‍ കടുത്ത യാത്രാ ദുരിതമാണ് അനുഭവിയ്ക്കുന്നത്.
എങ്കക്കാട് റെയില്‍വേ ഗെയ്റ്റ് പൂര്‍ണമായും അടച്ചിട്ട് നടത്തുന്ന പ്രവര്‍ത്തനമാണ് ദുരിതമാകുന്നത്. ഓട്ടുപാറ എങ്കക്കാട് വാഴാനി വഴി കടന്ന് പോയിരുന്ന വാഹനങ്ങള്‍ ഇപ്പോള്‍ മാരാത്ത് കുന്ന് ഗെയ്റ്റ് വഴിയാണ് കടത്തിവിടുന്നത്. ഇടുങ്ങിയ വഴിയിലേക്ക് നൂറ് കണക്കിന് വാഹനങ്ങള്‍ ഒരുമിച്ച് കടന്നെത്തുമ്പോള്‍ രൂക്ഷമായ ഗതാഗത കുരുക്കിന് അത് വഴിവക്കുകയാണ്.
ഇതിനിടയില്‍ റെയില്‍വേ ഗെയ്റ്റ് ഇടക്കിടയ്ക്ക് അടച്ചിടുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഒരു ദിശകളിലേക്കും കിലോമീറ്ററുകള്‍ ദൂരം വാഹനങ്ങള്‍ ഏത് സമയവും നിരന്ന് കിടക്കുന്ന അവസ്ഥയിലാണ്.
തിരക്കുള്ള സമയത്തെങ്കിലും വാഹന നിയന്ത്രണത്തിന് പൊലിസ് ഓഫിസര്‍മാരുടെ സേവനം ഉറപ്പു വരുത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന് ജനങ്ങള്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു; കേസ് ഫയലുകൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചതായി റിപ്പോർട്ട്

Saudi-arabia
  •  10 days ago
No Image

ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വൻ മോഷണം: പതിനായിരം ആളുകൾക്ക് ഭക്ഷണം തയ്യാറാക്കാനുള്ള 'ഒച്ചുകൾ' മോഷ്ടിക്കപ്പെട്ടു

International
  •  10 days ago
No Image

കേശവദാസപുരം മനോരമ വധക്കേസ്: പ്രതി ആദം അലിക്ക് ജീവപര്യന്തം കഠിന തടവും 90,000 രൂപ പിഴയും

Kerala
  •  10 days ago
No Image

നികുതി നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി യുഎഇ; ഭേദ​ഗതികൾ 2026 ജനുവരി മുതൽ പ്രാബല്യത്തിൽ

uae
  •  10 days ago
No Image

ഏകദിന ക്രിക്കറ്റിലെ മാസ്റ്ററാണ് അദ്ദേഹം: സൂപ്പർതാരത്തെ പ്രശംസിച്ച് രാഹുൽ

Cricket
  •  10 days ago
No Image

ലൈംഗിക പീഡനക്കേസ്: യുവതിക്കെതിരായ തെളിവുകളുമായി രാഹുല്‍: നിര്‍ണായക ഡിജിറ്റല്‍ രേഖകള്‍ കൈമാറി

Kerala
  •  10 days ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോടടുക്കുന്നു; കടലോര മേഖലകളില്‍ അതീവജാഗ്രത, 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

National
  •  10 days ago
No Image

പരിമിതമായ അവസരങ്ങളിലും അവൻ മികച്ച പ്രകടനം നടത്തി: കെഎൽ രാഹുൽ

Cricket
  •  10 days ago
No Image

കൈനകരി അനിത കൊലക്കേസ്: രണ്ടാം പ്രതി രജനിക്കും വധശിക്ഷ

Kerala
  •  10 days ago
No Image

സ്കൂട്ടറിൽ 16 കിലോ കഞ്ചാവ് കടത്താൻ ശ്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

Kerala
  •  10 days ago