HOME
DETAILS

മലബാര്‍ ഓട്ടുകമ്പനി സമരം; ഉടമയുടെ വീടിനു മുന്നില്‍ തൊഴിലാളികളുടെ ധര്‍ണ

  
backup
June 14, 2017 | 9:06 PM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82

 

 

ഫറോക്ക്: അന്യായമായി അടച്ചുപൂട്ടിയ ചെറുവണ്ണൂരിലെ മലബാര്‍ ഓട്ടുകമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ കമ്പനി ഉടമയുടെ വീടിനു മുന്നില്‍ കൂട്ടധര്‍ണ നടത്തി.
പയ്യാനക്കല്‍ വൈ.എം.ആര്‍.സി റോഡില്‍ താമസിക്കുന്ന ഡോ. കെ.വി രഞ്ജിത്തിന്റെ വീട്ടുപടിക്കലിലാണ് പ്രതിഷേധ പ്രകടനവും കൂട്ടധര്‍ണയും നടത്തിയത്.
കമ്പനിക്ക് മുന്നില്‍ തൊഴിലാളികള്‍ നടത്തിവരുന്ന കുത്തിയിരിപ്പു സമരം 133-ാം ദിവസത്തിലേക്ക് കടന്നതോടെ സമരം കൂടുതല്‍ ശക്തമാകുന്നതിന്റെ ഭാഗമായാണ് കമ്പനി ഉടമയുടെ വീടിനു മുന്നില്‍ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ സമരം നടത്തിയത്.
ധര്‍ണ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി. സുബ്രമണ്യന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.പി സോമസുന്ദരന്‍ അധ്യക്ഷനായി. മീഞ്ചന്തയില്‍ നിന്നാരംഭിച്ച പ്രകടനം പയ്യാനക്കല്‍ ഉടമയുടെ വീട്ടുപടിക്കലില്‍ സമാപിച്ചു.
വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് പി. ചന്തുക്കുട്ടി, ബിജുലാല്‍, മേലടി നാരായണന്‍, എം. മുസ്തഫ, എം. സതീഷ് കുമാര്‍, പി. ഹംസ, സതീഷന്‍, ഇ. രാമദാസന്‍ സംസാരിച്ചു. കെ. കൃഷ്ണന്‍ സ്വാഗതവും എം.കെ മോഹന്‍കുമാര്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  10 days ago
No Image

എ.കെ ശശീന്ദ്രനും തോമസ് കെ. തോമസും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; എൻ.സി.പി (എസ്) യോഗം ബഹളത്തിൽ കലാശിച്ചു

Kerala
  •  10 days ago
No Image

ബി.ജെ.പിക്ക് തിരിച്ചടിയായി പാളയത്തിൽപട; ഉണ്ണി മുകുന്ദൻ പരിഗണനയിൽ, സന്നദ്ധത അറിയിച്ച് നഗരസഭാ മുൻ ചെയർപേഴ്സനും

Kerala
  •  10 days ago
No Image

എസ്.ഐ.ആർ; ജുമുഅ നേരത്തും ഹിയറിങ്, പ്രാർഥനയ്ക്ക് തടസമാകും; ശനിയാഴ്ച ഹിയറിങ് ഒഴിവാക്കി

Kerala
  •  10 days ago
No Image

ജാമിഅ സമ്മേളനത്തിന് ഇന്ന് തുടക്കം; അബ്ദുല്ല അബൂ ഷാവേസ് ഉദ്ഘാടനം ചെയ്യും

organization
  •  10 days ago
No Image

അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിലേക്ക്; മഴ ശക്തമാകും; രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

Kerala
  •  10 days ago
No Image

UAE Weather: യു.എ.ഇയില്‍ മഴയ്ക്ക് സാധ്യത, കുറഞ്ഞ താപനില

Weather
  •  10 days ago
No Image

ഉമ്മയുടെ വേര്‍പാടിന് പിന്നാലെ പ്രവാസത്തിന്റെ കനല്‍വഴികള്‍ താണ്ടിയ ഷബീറും യാത്രയായി; മരണത്തില്‍ ദുഖം രേഖപ്പെടുത്തി ഷാര്‍ജയിലെ പ്രവാസി സുഹൃത്തുക്കള്‍

uae
  •  10 days ago
No Image

Hajj 2026: ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഹജ്ജ് ചെയ്യാനാകില്ല, വിലക്ക് ആറു വിഭാഗങ്ങൾക്ക്

Saudi-arabia
  •  10 days ago
No Image

സൗദിയില്‍ ഹോട്ടല്‍ വിപണി ഉണരുന്നു; വാടക നിരക്കിലും താമസക്കാരുടെ എണ്ണത്തിലും വര്‍ധനവ്

Saudi-arabia
  •  10 days ago