സിനിമാ സ്‌റ്റൈലില്‍ മൂന്നുപീടികയില്‍ തട്ടിപ്പ്
കയ്പമംഗലം: മൂന്നുപീടിക മത്സ്യ മാര്‍ക്കറ്റില്‍ സിനിമയെ വെല്ലുന്ന രീതിയില്‍ ഒരു തട്ടിപ്പ്. അപരിചതനായ ഒരാള്‍ ഒരു ആക്ടിവ വണ്ടിയില്‍ മൂന്നുപീടിക മാര്‍ക്കറ്റില്‍ ബീഫ് കടയുടെ മുമ്പില്‍ വണ്ടി നിര്‍ത്തിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. ആദ്യംബീഫ് കടയില്‍ ഇരുപത്തഞ്ച് കിലോ ബീഫ് ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് ഒരു പെട്ടിഓട്ടോ വാടകക്ക് വിളിച്ച് ബീഫ് കടയുടെ മുന്നില്‍ നിര്‍ത്തി. ശേഷം മീന്‍ കടയില്‍ ചെന്ന് അറുപതു കിലോ കുടുത ഓര്‍ഡര്‍ ചെയ്തു നുറുക്കി വെക്കാനേല്‍പ്പിച്ചു. പിന്നീട് കോഴിക്കടയില്‍ ചെന്ന് അറുപത് കിലോ കോഴി ഓര്‍ഡര്‍ ചെയ്ത് നുറുക്കാന്‍ ഏല്‍പ്പിച്ചു. പച്ചക്കറി കടയില്‍ പച്ചക്കറികള്‍ ഓര്‍ഡര്‍ ചെയ്ത് എടുത്തു കൊണ്ടിരുന്നു. എല്ലാം കാറ്ററിങ്ങിനാണെന്ന് പറഞ്ഞാണ് ഇയാള്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. എല്ലാ കടകളിലും ഓര്‍ഡര്‍ കൊടുത്തു തിരിച്ച് ബീഫ് കടയില്‍ വന്ന് ചില്ലറയില്ലെന്ന് പറഞ്ഞ് ആയിരം രൂപ വാങ്ങി അയാള്‍ മുങ്ങി എല്ലാവരെയും പറ്റിച്ചു കടന്നു കളയുകയായിരുന്നു.സമയം കുറെയായിട്ടും ഇയാളെ കാണാതായപ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായ വിവരം വ്യാപാരികള്‍ക്ക് ബോധ്യപ്പെട്ടത്. ബീഫ് കടയിലെ ആയിരം രൂപ നഷ്ടപ്പെട്ടതോടൊപ്പം ഇയാളുടെ വാക്ക് വിശ്വസിച്ച് അറുപത് കിലോ കുടുത നുറുക്കി വച്ച മീന്‍ കടക്കാരനും അറുപത് കോഴി നുറുക്കി വച്ച കോഴിക്കടക്കാരനും ശരിക്കും ദുരിതത്തിലായി. ബീഫ് കടക്കാരന്‍ സിദ്ധീഖിന്റെ ആയിരം രൂപ പോയതിന് പുറമെ ഇരുപത്തഞ്ച് കിലോ ബീഫ് ന ുറുക്കി വച്ചതും വെറുതെയായി. വാടക പ്രതീക്ഷിച്ച് കുറെ സമയം നഷ്ടത്തിലായ പെട്ടി ഒട്ടോക്കാരനും ഒടുവില്‍ വിഷമത്തിലായി. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു സംഭവം. ഒരു മാസം മുന്‍പ് പ്രദേശത്തെ കാറ്ററിങ് യൂണിറ്റുകളെ പറ്റിച്ച് നാലായിരം രൂപയും സമാന രീതിയില്‍ തട്ടിയെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."