വൃത്തിഹീനമായ ഹോട്ടല്‍ അടപ്പിച്ചു
കൊട്ടാരക്കര: കൊട്ടാരക്കര ടൗണില്‍ നഗരസഭയുടേയും, നെടുമണ്‍കാവ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേയും, കൊട്ടാരക്കര താലൂക്കാശുപത്രിയിലേയും, ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പകര്‍ച്ചവ്യാധി നിയന്ത്രണ പരിശോധനകള്‍ നടന്നത്.
കൊട്ടാരക്കര ടൗണില്‍ നഗരസഭയില്‍ ആരോഗ്യമേഖലയില്‍ സംയുക്തമായി നടത്തിയ പകര്‍ച്ചാവ്യാധി നിയന്ത്രണ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. വൃത്തി ഹീനമായ അന്തരീക്ഷത്തിലായിരുന്നു ഇവിടുത്തെ പാചകം. നഗരസഭാ കാര്യാലയത്തിന് സമീപമുള്ള റസ്റ്റോറന്റാണിത്. കൊട്ടാരക്കര ടൗണിലെ ഹോട്ടലുകളിലും, ബേക്കറികളിലും, ഭക്ഷണനിര്‍മാണ യൂനിറ്റുകളിലെല്ലാം വൃത്തിയില്ലായ്മ നിഴലിക്കുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് നഗരസഭ അധികൃതരും ആരോഗ്യവകുപ്പും പരിശോധന തയ്യാറായത്. നഗരസഭാ കാര്യാലയത്തിന്റെ സമീപമുള്ള പയിനിയര്‍ റസ്റ്റോറന്റാണ് വൃത്തിയില്ലായ്മ മൂലം അടപ്പിച്ചത്. ഭക്ഷണ സാധനങ്ങളും ഭക്ഷണാഅവശിഷ്ടങ്ങളും പാചക സ്ഥലത്താണ് സൂഷിച്ചു വച്ചിരുന്നത്. നഗരസഭയുടെ ലൈസന്‍സും പുതുക്കിയിട്ടുണ്ടായിരുന്നില്ല. ചന്തമുക്കിലെ ബേക്കറികളിലും, ഹോട്ടലുകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മിക്കയിടത്തും വൃത്തിയില്ലായ്മ നിഴലിച്ചിരുന്നു. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ലബോറട്ടറികളിലും ശുചിത്വ കുറവുള്ളതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.
നഗരസഭാ സെക്രട്ടറി സനല്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടന്നത്. നഗരസഭ അദ്ധ്യക്ഷ ഗീതാ സുധാകരന്‍, വൈസ് ചെയര്‍മാന്‍ ഏ.ഷാജു,കൗണ്‍സിലര്‍മാരായ എസ്.ആര്‍.രമേശ്, ഡി.രാമകൃഷ്ണപിള്ള, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ രാജീവ്, ഷംനാദ് ചെറുകര, നിഷ, നിത, രമണി, സുചിത്ര, കുടുംശ്രീ പ്രവര്‍ത്തകര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."