HOME
DETAILS

ഷൊര്‍ണൂരില്‍ പനി പടര്‍ന്നുപിടിക്കുന്നു

  
backup
June 15 2017 | 19:06 PM

%e0%b4%b7%e0%b5%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d

ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലും പനി പടരുന്നു. ദിവസവും ഷൊര്‍ണൂര്‍ ഗവ.ആശുപത്രിയില്‍ അഞ്ഞൂറിനും അറുനൂറിനുമിടയില്‍ രോഗികളാണെത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും പനി ബാധിതരാണ്. ഇന്നലെ ഡെങ്കി പനിയും റിപ്പോര്‍ട്ട് ചെയ്തു.
ഷൊര്‍ണൂര്‍ നഗരസഭയിലെ ആശ പ്രവര്‍ത്തക ക്കാണ് ഡെങ്കിപനി ബാധിച്ചത്. ഇവര്‍ തൃശൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൊര്‍ണൂര്‍ ആശുപത്രിയിലെത്തിയവരില്‍ ആര്‍ക്കെങ്കിലും ഡെങ്കിപ്പനി ബാധിച്ചിരുയെന്ന് വ്യക്തമല്ല. പനി ബാധിച്ചവര്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കാത്തതാണ് പ്രധാന കാരണം. ഒ.പി ചികിത്സ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്.
പനി ബേദമാകാത്തവരെ മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്. പുതുതായി എത്തിയ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാരാണ് ഇപ്പോള്‍ ഷൊര്‍ണൂര്‍ ഗവ. ആശുപത്രിയിലുള്ളത്. അതില്‍ മെഡിക്കല്‍ ഓഫിസര്‍ ചാലിശ്ശേരി ആശുപത്രിയില്‍നിന്ന് താല്‍കാലികമായി എത്തിയതാണ്. 22 വരെയേ അദ്ദേഹമുണ്ടാകൂ. അവശേഷിക്കുന്ന രണ്ട് ഡോക്ടര്‍മാര്‍ ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് വന്ന എം.ബി.ബി.എസ് ഡോക്ടര്‍മാരാണ്. നേരത്തെ ഉണ്ടായിരുന്ന മെഡിക്കല്‍ ഓഫിസര്‍ പ്രസവാവധിയിലാണ്. ആ ഡോക്ടര്‍ എത്തുന്നത് വരെ താല്‍കാലിക ഡോക്ടര്‍മാര്‍ എത്തുമെന്ന് നഗരസഭാധികൃതര്‍ പറയുന്നു.
ഷൊര്‍ണൂര്‍ ഗവ. ആശുപത്രിയില്‍ ഒ.പിയും ഉച്ചവരെയേ പ്രവര്‍ത്തിക്കുന്നുള്ളൂ. അതിന് ശേഷം ആശുപത്രിയിലെത്തുന്നവര്‍ക്ക് ഡോക്ടറുടെ സേവനം ലഭിക്കില്ല. ഇത് കാരണമാണ് പനി ബാധിതര്‍ക്ക് കിടത്തി ചികിത്സ നല്‍കാത്തതെന്ന് പറയുന്നു.
രണ്ട് വാര്‍ഡുകളുണ്ട്. ഇരുപതോളം ബെഡ്ഡു മുണ്ട്. കാലിയായി കിടക്കുകയാണ്. ഒരു ഗൈനക്കോളജിസ്റ്റുള്‍പ്പെടെ നാല് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ തസ്തിക വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago