HOME
DETAILS
MAL
ശ്രീലങ്കയില്‍ 14ന് പാര്‍ലമെന്റ് ചേരാന്‍ സിരിസേനയുടെ ഉത്തരവ്
backup
November 04 2018 | 19:11 PM
കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ 14ന് പാര്‍ലമെന്റ് ചേരാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിട്ടു. നവംബര്‍ നാലുവരെ സഭ സമ്മേളിക്കുന്നതു തടഞ്ഞ് സിരിസേന പാര്‍ലമെന്റ് മരവിപ്പിച്ചിരുന്നു. ഇതു പിന്നീട് പിന്‍വലിക്കുകയും ചെയ്തു.
14ന് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തോടെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അന്ത്യം കുറിക്കാനിടയുണ്ട്. മിക്കവാറും അന്നു തന്നെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കും. 225 അംഗ പാര്‍ലമെന്റില്‍ പുറത്താക്കപ്പെട്ട വിക്രമസിംഗെയ്ക്കും പുതുതായി നിയമിതനായ മഹിന്ദ രാജപക്സെക്കുമിടയിലുള്ള വോട്ടെടുപ്പ് അധികം വൈകാതെ നടക്കും.
അതിനിടെ, ശ്രീലങ്കയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി മഹിന്ദ രാജപക്സെക്കു പിന്തുണ അറിയിച്ച് രംഗത്തെത്തി. തമിള്‍ നാഷനല്‍ അലയന്‍സ് ആണ് രാജപക്സെക്കു പിന്തുണ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."