വാര്‍ഷിക പദ്ധതി അംഗീകാരം
പുളിക്കല്‍: ചെറുകാവ് പഞ്ചായത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തേക്കുള്ള 6.91 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. ഉല്പാദന മേഖലയില്‍ 71 ലക്ഷം രൂപയുടേയും സേവന മേഖലയില്‍ 2.51 കോടി രൂപയുടേയും പാശ്ചാത്തല മേഖലയില്‍ 2.71 കോടിയുടേയും പട്ടികജാതി വിഭാഗത്തില്‍ പ്രത്യേക ഘടക പദ്ധതിയില്‍ 97 ലക്ഷം രൂപയുടേയും വിവിധ പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷിക അനുബന്ധ മേഖലയെ പരിപോഷിപ്പിക്കുന്നതിനും, ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനും ഗതാഗത സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും പ്രാമുഖ്യം നല്കിയ വാര്‍ഷിക പദ്ധതിയില്‍ ആകെ 222 പ്രൊജക്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ ശിശുക്ഷേമ പദ്ധതികള്‍, വൃദ്ധ വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള വിതരണം, മാലിന്യ നിര്‍മാര്‍ജ്ജനം, ആരോഗ്യം, വിദ്യാഭ്യാസം, യുവജനക്ഷേമം എന്നിവയാണ് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തിയ മറ്റ് പ്രധാന മേഖലകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."