29 മുതല്‍ കുടിയൊഴിപ്പിക്കും: നാല് ദിവസത്തിനകം മുഴുവന്‍ ആളുകളേയും പുറത്താക്കും, സര്‍ക്കാര്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി
കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിലുള്ളവരേ ഈ മാസം 29 മുതല്‍ കുടിയൊഴിപ്പിച്ചു തുടങ്ങും. നാല് ദിവസത്തിനകം നാല് ഫ്‌ളാറ്റുകളിലേയും മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കും. ഒക്ടോബര്‍ 11 മുതല്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു തുടങ്ങും. തൊണ്ണൂറ് ദിവസം കൊണ്ട് പരിസ്ഥിതിക്ക് പരമാവധി കോട്ടംതട്ടാത്ത രീതിയില്‍ മുഴുവന്‍ ഫ്‌ളാറ്റുകളും പൊളിച്ചു കളയനാണ് സര്‍ക്കാര്‍ തയാറാക്കിയ ആക്ഷന്‍ പ്ലാനില്‍ പറയുന്നത്. ആക്ഷന്‍ പ്ലാന്‍ നാളെ സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും.
2020 ഫെബ്രുവരി ഒമ്പതോടെ മുഴുവന്‍ കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യുമെന്നും ആക്ഷന്‍ പ്ലാനില്‍ പറയുന്നു.
അതേ സമയം ഫോര്‍ട്ട് കൊച്ചി കലക്ടറെ കെട്ടിട്ടങ്ങള്‍ പൊളിച്ചു കളയാനുള്ള ഉത്തരവാദിത്തം നല്‍കി മരട് നഗരസഭാ സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചതിനെതിരേ നഗരസഭാ ഭരണസമിതിക്കകത്തുതന്നെമുറുമുറുപ്പുണ്ട്. ഇദ്ദേഹം ചുമതലയേറ്റതോടെ മുന്‍ സെക്രട്ടറിയെ പാവയാക്കിമാറ്റിയിരിക്കുകയാണ്. ഇദ്ദേഹത്തിനിപ്പോള്‍ ചുമതലകളൊന്നും ഇല്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് നഗരസഭയിലെ ദൈനംദിന കാര്യങ്ങള്‍ നോക്കാനും ആളില്ലാതായി. എന്നാണ് നഗരസഭാ അധികൃതരുടെ പരാതി. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് നഗരസഭാ കൗണ്‍സിലിന്റെ ആവശ്യം. ഇതില്‍ വ്യക്തത വരുത്തുന്നതിനായി മരട് നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം ഇന്ന് ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."