ബന്ധു നിയമനം: മന്ത്രിക്കെതിരേ പ്രതിഷേധം കനക്കുന്നു
തൃശൂര്‍: അനധികൃത ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി.
തങ്ങള്‍പടി സെന്ററില്‍ നിന്നും ആരംഭിച്ച പ്രകടനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ സി.എം ഗഫൂര്‍, ഗുരുവായൂര്‍ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പി.എസ് മനാഫ്, പി.കെ സകരിയ, ഉസ്മാന്‍ ചോലയില്‍, ഷംനാദ് പള്ളിപ്പാട്ട്, ഷഫീക് പാപ്പാളി, ഫാറൂക്ക് ചോലയില്‍, കെ.സി.എം ബാദുഷ അലി തങ്ങള്‍പടി, സലാം കാര്യാടത്, ഇര്‍ഷാദ് ടി.എം, അഷ്‌റഫ് ചോലയില്‍, അഹര്‍ജന്‍ ചെറുനമ്പി നേതൃത്വം നല്‍കി.
കയ്പമംഗലം: മുസ്‌ലിം യൂത്ത്‌ലീഗ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി മൂന്നുപീടികയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന്റെ സമാപന യോഗം മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. പി.എ ഇസ്ഹാഖ് അധ്യക്ഷനായി. മുസ്‌ലിം യൂത്ത്‌ലീഗ് കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ സക്കരിയ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ പി.എ നഈം, പി.എസ് ബഷീര്‍ പള്ളിവളവ്, ടി.എം മന്‍സൂര്‍, എം.എ ബഷീര്‍, ടി.എസ് ഷഫീഖ്, കെ.വൈ നാസര്‍, പി.ഐ നൂറുദ്ദീന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.എം അക്ബറലി, ട്രഷറര്‍ ഇ.എച്ച് മുഹമ്മദ് റാഫി സംസാരിച്ചു. ഇ.എം ഉമ്മര്‍, കെ.വൈ ഹഖീം, വി.എന്‍ ഷംനാസ് പതിനെട്ടുമുറി, എം.എ അമീര്‍, ടി.കെ സിദ്ധീഖ്, പി.എ സിദ്ദീഖ്, ഹഖീം ചളിങ്ങാട്, അഷ്‌റഫ് പ്രകടനത്തിന് നേതൃത്വം നല്‍കി.
വാടാനപ്പള്ളി : ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി വാടാനപ്പള്ളി സെന്ററില്‍ പ്രകടനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍, പി.എ മുജീബ്, വി.എം മുഹമ്മദ് സമാന്‍, മേപ്പറമ്പില്‍ കുഞ്ഞിമോന്‍, പി.എച്ച് ഖാലിദ്, പി.സല്‍മാന്‍ ഖാലിദ്, ആര്‍.എച്ച് ഹാഷിം, പി.എ ഫൈസല്‍, വി.എ നിസാര്‍, വി.എസ് ജഷീര്‍, വി.എസ് ജാഫര്‍, എ.എം സുഹൈല്‍, സുല്‍ഫിക്കര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."