HOME
DETAILS

എവിടെ തെറ്റുപറ്റിയതെന്ന് അന്വേഷിക്കും: ഉമ്മന്‍ ചാണ്ടി, മുന്നണിക്കകത്തെ പാര്‍ട്ടികളുടെ മത്സരം വിനയായെന്ന് ബെന്നി ബഹ്‌നാന്‍

  
backup
September 27, 2019 | 9:23 AM

bye-election-comment-ummenchandy12

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എവിടെയാണ് തെറ്റുപറ്റിയതെന്ന് അന്വേഷിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ ദൃഷ്ട്യാ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ നിന്നും ബി.ജെ.പിക്ക് ലഭിച്ച വോട്ട് വളരെയധികം കുറഞ്ഞുപോയിട്ടുണ്ട്.
പരാജയത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് പതറില്ല. പ്രതീക്ഷിക്കാത്ത പരാജയമാണ് ഉണ്ടായതെന്ന് സമ്മതിക്കുന്നു. എന്നാല്‍ ഐക്യജനാധിപത്യ മുന്നണിക്ക് ശക്തമായ അടിത്തറയാണ് കേരളത്തില്‍ ഒട്ടാകെ ഉള്ളത്. അതിന് തെളിവാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19സീറ്റും കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്'- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വോട്ട് മറിച്ചുവെന്ന കാര്യത്തിലും കേരള കോണ്‍ഗ്രസിലെ ഭിന്നത അടക്കമുള്ളവയിലും വിശദമായ അന്വേഷണം നടത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മുന്നണിക്കകത്തെ പാര്‍ട്ടികള്‍ തമ്മില്‍ മത്സരം പാടില്ല എന്ന പാഠം പാലാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ പഠിപ്പിക്കുന്നുവെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. അത് ഗൗരവമായിട്ടെടുക്കാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം എന്ന അഭിപ്രായമാണ് തനിക്ക് ഉള്ളതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. പാലായില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലായിരുന്നു മത്സരമെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം നിങ്ങളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

Kerala
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago