HOME
DETAILS

കോണ്‍ഗ്രസിന് പുത്തനുണര്‍വ്വ്: ദണ്ഡേവാഡ മണ്ഡലം ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തു, ത്രിപുരയില്‍ തോറ്റെങ്കിലും 18 ഇരട്ടി വോട്ട് വര്‍ധിപ്പിച്ചു

  
Web Desk
September 28 2019 | 08:09 AM

congress-candidate-devti-karma-wins-dantewada-by-elections


ന്യൂഡല്‍ഹി: രാജ്യത്തു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മണ്ഡലങ്ങളില്‍ തിരിച്ചുവരവിന്റെ പ്രതീക്ഷയുണര്‍ത്തി കോണ്‍ഗ്രസ്. ചത്തീസ്ഗഢിലെ ദണ്ഡേവാഡ നിയമസഭാ സീറ്റ് ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദേവി കര്‍മ 11,331 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ ഓജസ്വി മണ്ഡവിയെ പരാജയപ്പെടുത്തിയത്.

ത്രിപുരയിലെ ബാധര്‍ഘട്ട് നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പിയാണ് ജയിച്ചതെങ്കിലും വോട്ട് വിഹിതത്തില്‍ 18 ഇരട്ടി വര്‍ധനയാണ് കോണ്‍ഗ്രസിനുണ്ടായത്. മുന്‍പ് സംസ്ഥാനം ഭരിച്ചിരുന്ന സി.പി.എമ്മിനും ബി.ജെ.പിക്കും വലിയ വോട്ടുചോര്‍ച്ചയുണ്ടായി.

ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രത്തന്‍ചന്ദ്ര ദാസിന് 505 വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. ഇപ്രാവശ്യം അത് 9105 ആയി ഉയര്‍ത്താനായി. വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 20,487 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമതായ സി.പി.എം സ്ഥാനാര്‍ഥി ബുള്‍തി ബിശ്വാസിന് 15,211 വോട്ടുകളും ലഭിച്ചു.

കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഢില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ആയിരുന്നു പ്രധാന എതിരാളികള്‍. ഈ വര്‍ഷം ഏപ്രിലില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ സിറ്റിങ് ബി.ജെ.പി എം.എല്‍.എ ഭീമ മാണ്ഡവി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ദന്തേവാഡയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദേവി കര്‍മ മികച്ച ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മയുടെ ഭാര്യയാണ് ദേവി കര്‍മ.

ദന്തേവാഡ കൂടി പിടിച്ചതോടെ ബസ്തറിലെ 12 സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. വിജയത്തോടെ 90 അംഗ ഛത്തീസ്ഗഢ് നിയമസഭയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ അംഗബലം 68 ല്‍ നിന്ന് 69 ആയി ഉയരും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ

Kerala
  •  9 days ago
No Image

ലോക രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്‌പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട

uae
  •  9 days ago
No Image

ഹോട്ടൽ ബുക്കിംഗ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

latest
  •  9 days ago
No Image

അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ

Cricket
  •  9 days ago
No Image

ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ അടച്ചിടും

uae
  •  9 days ago
No Image

ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

National
  •  9 days ago
No Image

ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ 

Football
  •  9 days ago
No Image

സർക്കാർ ആശുപത്രികളിലെ സ്ഥിതി ​ഗുരുതരമെന്നത് സത്യം; തുറന്ന് പറഞ്ഞതിന് ഒരാളെ ഭയപ്പെടുത്തുന്നത് ശരിയല്ല; ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്തുന്നതിൽ സി.പി.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ

Kerala
  •  9 days ago
No Image

വ്യാജ പൊലീസ് കോൺസ്റ്റബിൾ വേഷത്തിൽ തട്ടിപ്പ്; 18-20 സ്ത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ

National
  •  9 days ago
No Image

ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്‌നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം

uae
  •  9 days ago