HOME
DETAILS

കുടിവെളള ലഭ്യതയില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഒന്നാമത്: മന്ത്രി

  
backup
November 06, 2018 | 5:55 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b4%b3-%e0%b4%b2%e0%b4%ad%e0%b5%8d%e0%b4%af%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%83%e0%b4%b6%e0%b5%82

തൃശൂര്‍: കോര്‍പറേഷന്‍ കുടിവെള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിലും കുടിവെള്ളം ലഭ്യമാക്കുന്നതിലും ഒന്നാമതാണെന്നു കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍. വില്‍വട്ടം സോണല്‍ വാട്ടര്‍ സപ്ലൈ സ്‌കീമിന്റെ നിര്‍മാണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
സുതാര്യമായ പ്രവര്‍ത്തനമാണ് തൃശൂര്‍ കോര്‍പ്പറേഷനെ ഒന്നാമതാക്കിയതെന്നും മന്ത്രി പറഞ്ഞു. അമൃത് പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ മുനിസിപ്പാലിറ്റിക്കും തൃശൂര്‍ കോര്‍പ്പറേഷനുമായി 131 കോടി രൂപയുടെ പ്രവര്‍ത്തതനാനുമതിയാണ് ലഭിച്ചിട്ടുളളത്. വില്‍വട്ടം സോണല്‍ വാട്ടര്‍ സപ്ലൈ സ്‌കീമിന്റെ ചെലവ് 14 കോടി രൂപയാണ്. ഈ മേഖലയില്‍ എല്ലാ വീടുകളിലേക്കും ഹൗസ്‌കണക്ഷന്‍ നല്‍കും എന്നതാണ് ലക്ഷ്യമെന്ന് അധ്യക്ഷപ്രസംഗത്തില്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ പറഞ്ഞു. 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണിയാണ് നിര്‍മിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കേരള വാട്ടര്‍ അതോറിറ്റിക്കാണ് നിര്‍മാണ ചുമതല. തൃശ്ശൂര്‍ കോര്‍പറേഷനിലെ ജലക്ഷാമം നേരിടുന്ന ആനപ്പാറ, ചേറൂര്‍ മേഖലകളിലെ 6,7,8 ഡിവിഷനുകളിലേക്കു 30വര്‍ഷത്തേക്ക് ആവശ്യമായ ശുദ്ധജലവിതരണമാണ് ലക്ഷ്യം. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കേരളാ വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ സി.കെ പ്രീതിമോള്‍, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എല്‍ റോസി, മുന്‍ ഡെപ്യൂട്ടി മേയറും ഡി.പി.സി അംഗവുമായ വര്‍ഗീസ് കണ്ടംകുളത്തി കൗണ്‍സിലര്‍മാരായ കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, അഡ്വ. വി.കെ സുരേഷ് കുമാര്‍, ശാന്ത അപ്പു, സീന ഭരതന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴിഞ്ഞ വര്‍ഷങ്ങളിലെ ബജറ്റിന്  പിന്നാലെ സ്വര്‍ണത്തിന് സംഭവിച്ച ചാഞ്ചാട്ടം ഇത്തവണയുമുണ്ടാകുമോ

Business
  •  42 minutes ago
No Image

വെടിയുണ്ട ഹൃദയം തുളച്ച് പുറത്തുപോയി; സി.ജെ റോയിയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  an hour ago
No Image

മുന്‍ നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

യു.എ.ഇയിൽ വാഹനഉടമകൾക്ക് ആശ്വാസം; ഫെബ്രുവരിയിലെ ഇന്ധന വില കുറഞ്ഞു

uae
  •  3 hours ago
No Image

ചുമരില്‍ വരച്ച സ്വപ്‌നവീട് , സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി; താക്കോല്‍ കൈമാറി

Kerala
  •  3 hours ago
No Image

പരിശോധന നിയമപരം;  റോയിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല: വിശദീകരണവുമായി ആദായനികുതി വകുപ്പ്

Kerala
  •  4 hours ago
No Image

ഇന്ത്യൻ വെല്ലുവിളിക്ക് മുൻപേ വീണ് പാകിസ്ഥാൻ; സൂപ്പർ പോരാട്ടത്തിന് മുൻപ് ഷയാൻ പുറത്ത്; ചിരവൈരികൾ നേർക്കുനേർ

Cricket
  •  4 hours ago
No Image

നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല; അതിവേഗ ട്രെയിന്‍ വരട്ടെ: വി.ഡി സതീശന്‍

Kerala
  •  5 hours ago
No Image

ഉത്തരാഖണ്ഡിലെ മതപരിവര്‍ത്തന നിരോധന നിയമം: വിചാരണ പൂര്‍ത്തിയായ 5 കേസുകളിലും പ്രതികള്‍ നിപരാധികള്‍

National
  •  5 hours ago
No Image

ഫ്ലിക്ക്-ബോൾ വിപ്ലവം: ലാ മാസിയയുടെ കരുത്തിൽ ബാഴ്സലോണ യൂറോപ്പിനെ വിറപ്പിക്കുമ്പോൾ; In- Depth Story

Football
  •  6 hours ago