HOME
DETAILS

ശ്രദ്ധിക്കണം നാം പാര്‍ക്കിസോണിസം രോഗാവസ്ഥയെ

  
backup
June 17, 2017 | 12:17 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%be%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

പൊതുവേ വയോധികരില്‍ കൂടുതലായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിസോണിസം. പ്രവര്‍ത്തികള്‍ ചെയ്യാനുള്ള കാലതാമസം, വിറയല്‍, പേശികളുടെ മുറുക്കം, നടക്കുമ്പോള്‍ ഉണ്ടാകുന്ന ബാലന്‍സില്ലായ്മ, എന്നിവയാണ് ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍. അനേകം രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന പാര്‍ക്കിസോണിസം രോഗാവസ്ഥയെ പാര്‍ക്കിന്‍സണ്‍സ് രോഗം, എറ്റിപ്പിക്കല്‍ പാര്‍ക്കിസോണിസം, സെക്കന്‍ഡറി പാര്‍ക്കിസോണിസം എന്നിങ്ങനെ മൂന്നായി തരംതിരിക്കുന്നു. ഇതില്‍ സാധാരണയായി പാര്‍ക്കിന്‍സണ്‍സ് രോഗമാണ് കൂടുതലായി കാണപ്പെടുന്നത്.

 

എന്താണ് രോഗം


തലച്ചോറിനെ ബാധിക്കുന്ന തേയ്മാന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. ഇത് മസ്തിഷ്‌ക തേയ്മാന രോഗമായി മാറുമ്പോഴാണ് എറ്റിപ്പിക്കല്‍ പാര്‍ക്കിന്‍സണ്‍സായി മാറുന്നത്. ഇത് തലച്ചോറിനെ ബാധിക്കുമ്പോഴത് സെക്കന്‍ഡറി പാര്‍ക്കിന്‍സോണിസം എന്ന വിഭാഗത്തില്‍പ്പെടുന്നു. ഇതൊരു തേയ്മാന രോഗമായതിനാല്‍ തന്നെ രോഗിയുടെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതും കാലം കഴിയും തോറും മൂര്‍ഛിക്കുന്നതുമാണ്. തലച്ചോറിലെ സബ്‌സ്റ്റേന്‍ഷ്യ നൈഗ്ര എന്ന ഭാഗത്തെ നാഡീകോശങ്ങള്‍ തേയ്മാനം കാരണം നശിക്കുമ്പോഴാണ് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാകുന്നത്. ഈ നാഡീകോശം നശിക്കുമ്പോള്‍ ഡോപ്പമിന്‍ എന്ന രാസവസ്തു തലച്ചോറില്‍ കുറയും. ഇവ 70-80 ശതമാനം കുറയുമ്പോഴാണ് രോഗിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുക.
വൈദ്യശാസ്ത്രം കാലത്തിനനുസരിച്ച് വളരുമ്പോഴും പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ലെന്നതാണ് വസ്തുത. പാരിസ്ഥിതിക ഘടകങ്ങളായ മലിനീകരണം, രാസവസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയുടെ അമിതമായ ഉപയോഗവും ജനിതക ഘടകങ്ങളുമാണ് പ്രധാന കാരണങ്ങളായി സംശയിക്കപ്പെടുന്നത്.

 

പ്രായം


പ്രായക്കൂടുതലുള്ളവരില്‍ മാത്രം കാണപ്പെടുന്ന രോഗമായാണ് പാര്‍ക്കിന്‍സണ്‍ അറിയപ്പെടുന്നത്. സാധാരണയായി 50 വയസിനു മുകളിലുള്ളവരിലാണ് ഈ രോഗം കൂടുതലായും കാണപ്പെടുന്നതും. 50 വയസിനു മുകളിലുള്ളവരില്‍ ഒരു ശതമാനവും 65 വയസിനു മുകളിലുള്ളവരില്‍ 1.8 ശതമാനവും 85 വയസിനു മുകളിലുള്ളവരില്‍ 2.6 ശതമാനവുമാണ് ഈ രോഗം കണ്ടുവരുന്നത്. പാര്‍ക്കിന്‍സണ്‍സ് ഒരു വാര്‍ധക്യ രോഗമാണെങ്കിലും ഏകദേശം 10 ശതമാനം രോഗികളില്‍ ഇത് 40 വയസിനു മുന്‍പ് തന്നെ കണ്ടുവരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

 

രോഗലക്ഷണങ്ങള്‍


പ്രധാനമായും ചലന സംബന്ധമായ പ്രശ്‌നങ്ങല്‍, ചലന സംബന്ധമല്ലാത്ത പ്രശ്‌നങ്ങള്‍ എന്നിങ്ങനെ രണ്ടു തരത്തിലാണ് ഈ രോഗാവസ്ഥയെ തരം തിരിക്കാനാവുക. വിറയല്‍ (രോഗികളില്‍ ആദ്യമായി പ്രകടമാവുക. പ്രവര്‍ത്തി സമയങ്ങളില്‍ വിറയലുകള്‍ അപ്രത്യക്ഷമാവും. വിശ്രമ വേളകളിലാണ് വിറയലുകള്‍ കൂടുതലായും കാണപ്പെടുക. അതുകൊണ്ട് ഇതിനെ വിശ്രമാവസ്ഥയിലുള്ള വിറയല്‍ എന്നാണ് വിളിക്കുന്നത്). പേശികളുടെ മുറുക്കം, പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള കാലതാമസം, നടക്കുമ്പോള്‍ ബാലന്‍സില്ലായ്മ എന്നിവയാണ് പ്രധാനമായും പ്രകടമാവുന്ന ലക്ഷണങ്ങള്‍.

 

രോഗനിര്‍ണയവും ചികിത്സയും


പാര്‍ക്കിന്‍സോണിസം നിര്‍ണയിക്കുന്നതിനായി ഒരു ന്യൂറോളജിസ്റ്റിന്റെ പരിശോധന ആവശ്യമാണ്. തലച്ചോറിന്റെ സ്‌കാനിങിലൂടെയാണ് രോഗം നിര്‍ണയിക്കുന്നത്. രോഗലക്ഷണങ്ങള്‍ രോഗിയുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമ്പോഴാണ് ചികിത്സ ആവശ്യമായി വരുന്നത്. രോഗത്തിന്റെ തുടക്കത്തില്‍ ഡോപ്പമിന്‍ ആഗണിസ്റ്റുകള്‍ (പ്രാമിപെക്‌സോള്‍, റോപ്പിനിറോള്‍), റസാജിലിന്‍ എന്നീ ശക്തി കുറഞ്ഞ മരുന്നുകളാണ് നല്‍കുക. എന്നാല്‍ രോഗം മൂര്‍ഛിക്കുമ്പോള്‍ ലിവോഡോപ്പ മരുന്നുകള്‍ ഉപയോഗിക്കേണ്ടിവരും. ലിവോഡോപ്പ തലച്ചോറിനുള്ളില്‍ പ്രവേശിച്ച് ഡോപ്പമിനായി മാറുകയും തലച്ചോറിലെ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ കുറവ് പരിഹരിക്കുകയും ചെയ്യുന്നു. എന്നാല്‍ ലിവോഡോപ്പ ഉപയോഗിച്ചുള്ള ദീര്‍ഘകാല ചികിത്സയ്ക്ക് പരിമിതികളുമുണ്ട്. രോഗം കൂടുമ്പോള്‍ ലിവോഡോപ്പയുടെ ഗുണഫലം ഒന്നര മണിക്കൂറായി ചുരുങ്ങും. അതിനാല്‍ പാര്‍ക്കിന്‍സണ്‍സിന് ശസ്ത്രക്രിയാ ചികിത്സയും ഉപയോഗിക്കുന്നുണ്ട്. ഡീപ്പ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ എന്ന ആധുനിക ശസ്ത്രക്രിയയാണ് ഇപ്പോള്‍ ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം ശസ്ത്രക്രിയ വഴി 50 ശതമാനത്തോളം രോഗലക്ഷണങ്ങള്‍ കുറയ്ക്കാനാവുന്നതാണ്. എന്നാല്‍ ഏറെ ചെലവ് വരുന്ന ഈ ശസ്ത്രക്രിയ എല്ലാ രോഗികളിലും ഗുണം ചെയ്യുകയില്ല എന്നത് ഇതിന്റെ പരിമിതിയാണ്. എന്നാല്‍ രോഗലക്ഷണം കണ്ടുതുടങ്ങിയാല്‍ ഡോക്ടറെ സമീപിക്കുകയും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയുമാണെങ്കില്‍ ജീവിതം കൂടുതല്‍ നാള്‍ ആനന്ദകരമാക്കാവുന്നതേയുള്ളൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കടന്നമ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

Kerala
  •  6 minutes ago
No Image

മാട്ടൂൽ സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു

obituary
  •  18 minutes ago
No Image

ടി-20യിലെ അദ്ദേഹത്തിന്റെ റെക്കോർഡ് മറികടക്കുക അസാധ്യമാണ്: അഭിഷേക് ശർമ്മ

Cricket
  •  34 minutes ago
No Image

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  40 minutes ago
No Image

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Kerala
  •  an hour ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  2 hours ago
No Image

ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന വിധി നടപ്പാക്കാതെ സർക്കാർ

Kerala
  •  2 hours ago
No Image

ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം;  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം 

Kerala
  •  2 hours ago
No Image

അമൃത് ഭാരത് ട്രെയിൻ: മംഗളൂരുവിലേക്ക് 17 മണിക്കൂര്‍; തിരിച്ചുള്ള യാത്രക്ക് 14 മണിക്കൂര്‍

Kerala
  •  2 hours ago
No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  3 hours ago