HOME
DETAILS

മുങ്ങിമരണങ്ങള്‍ വര്‍ധിക്കുന്നു; തൃത്താലയില്‍ ഫയര്‍ സ്റ്റേഷന്‍ അത്യാവശ്യം

  
backup
November 06, 2018 | 6:44 AM

%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf%e0%b4%95

കൂറ്റനാട്: തൃത്താലമേഖലയില്‍ മുങ്ങിമരണം ഉള്‍പ്പടെയുള്ള അപകടങ്ങള്‍ വര്‍ധിച്ചതോടെ തൃത്താലയിലെ ഫയര്‍ സ്റ്റേഷന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാവുന്നു. ഒന്നര വര്‍ഷത്തിനിടെ തൃത്താല മേഖലയില്‍ മാത്രം പുഴയിലും മറ്റു ജലാശയങ്ങളിലുമായി അവസാനിച്ചത് പത്തോളം ജീവനുകളാണ്. മിക്ക അപകടങ്ങളിലും ഫയര്‍ഫോഴ്‌സ് അധികൃതര്‍ക്ക് സംഭവസ്ഥലത്തേക്കെത്തുവാനുള്ള ദൂരമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നത്.
നിലവില്‍ തൃത്താല നിയോജക മണ്ഡലത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ പൊന്നാനി, കുന്നംകുളം, ഷൊര്‍ണൂര്‍ ഭാഗങ്ങളില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സേന എത്തുന്നത്. ഏതാണ്ട് 30 കിലോമീറ്ററോളം ദൂരം പിന്നിട്ട് സേന രക്ഷാപ്രവര്‍ത്തനത്തിനെത്തുമ്പോഴേക്കും നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിരിക്കും. മിക്ക സമയങ്ങളിലും സുരക്ഷാ സംവിധാനങ്ങളോ വേണ്ടത്ര മുന്‍കരുതലോ ഇല്ലാതെയാണ് നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍. ഇത് അപകടത്തില്‍പെട്ടവര്‍ക്ക് പുറമെ രക്ഷിക്കാനിറങ്ങുന്ന നാട്ടുകാരുടെയും ജീവന് ഏറെ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
നിലവില്‍ വെള്ളിയാങ്കല്ല് തടയണക്ക് പുറമെ കൂട്ടക്കടവ് തടയണകൂടി യാഥാര്‍ഥ്യമാവുന്നതോടെ ഭാരതപ്പുഴ പൂര്‍ണമായും വെള്ളം നിറഞ്ഞ് കിടക്കുന്ന അവസ്ഥ സംജാതമാവും. ഈ സാഹചര്യത്തില്‍ പുഴ കേന്ദ്രീകരിച്ചുള്ള മരണങ്ങള്‍ ഇനിയും വര്‍ധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
കേരളത്തില്‍ പുതിയ അഗ്‌നിരക്ഷാ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സര്‍വേ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്ന റിസ്‌ക് മാനേജ്‌മെന്റ് സൊല്യൂഷന്‍ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലും തൃത്താല മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ അനിവാര്യമെന്ന് കണ്ടെത്തിയിരുന്നു. ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി കൂറ്റനാട് മല റോഡ് പരിസരത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു.
ഫയര്‍ സ്റ്റേഷനും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും സ്ഥാപിക്കുന്നതിന് വേണ്ട ഒരേക്കര്‍ ഭൂമി പൊതുമരാമത്ത് വകുപ്പില്‍നിന്ന് അഗ്‌നിരക്ഷാ വകുപ്പിലേക്ക് കൈമാറുന്നതിനായുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അഗ്‌നി സംബന്ധമായ അപകടങ്ങള്‍ക്ക് പുറമെ മുങ്ങിമരണങ്ങള്‍ ഉള്‍പടെയുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റവന്യൂ വകുപ്പില്‍നിന്ന് അഗ്‌നി രക്ഷാ വകുപ്പിലേക്ക് സ്ഥലം കൈമാറിക്കിട്ടുന്ന നടപടിക്രമങ്ങളില്‍ കാലതാമസം നേരിടുകയാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ദിവസം അഗ്‌നിരക്ഷാ വകുപ്പ് ഡയരക്ടര്‍ ജനറല്‍ ഹേമചന്ദ്രന്‍ ഐ.പി.എസുമായി വിഷയം സംസാരിച്ചു. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും എം.എല്‍.എ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  3 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  3 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  3 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  3 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  3 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  3 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  3 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  3 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  3 days ago