HOME
DETAILS

വരാനിരിക്കുന്ന നാളുകള്‍ ഇനി ജാഥകളുടെ കാലം

  
backup
November 07, 2018 | 5:41 AM

%e0%b4%b5%e0%b4%b0%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കാഞ്ഞങ്ങാട് : വരാനിരിക്കുന്ന നാളുകള്‍ കാസര്‍കോട് ജില്ലയെ സംബന്ധിച്ചെടുത്തോളം ജാഥയുടെ പെരുമഴക്കാലമാണ്. മൂന്നു പ്രധാനപ്പെട്ട രാഷ്ട്രീയ ജാഥകളാണ് കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍കോട് നിന്നും ആരംഭിക്കാന്‍ പോകുന്നത്.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയാണ് ഒന്ന്. കാസര്‍കോട് പെര്‍ളയില്‍ നിന്നും ആരംഭിക്കുന്ന സുധാകരന്റെ യാത്ര വരുന്ന 8ന് ഉദ്ഘാടനം ചെയ്യുന്നത് കെ.പി.സി.സിയുടെ മുന്‍ പ്രസിഡന്റ് എം.എം ഹസനാണ്. ഈ ജാഥ പതിവിന് വിപരീതമായി കാഞ്ഞങ്ങാട് നഗരം തൊടാതെയാണ് കടന്നു പോകുന്നത്. അന്ന് തന്നെ വൈകിട്ട് കാസര്‍കോട് വച്ച് സ്വീകരണം നല്‍കപ്പെടുന്ന സുധാകരന്റെ ജാഥക്ക് അടുത്ത സ്വീകരണം പിറ്റേ ദിവസം രാവിലെ പെരിയയിലാണ്. വൈകിട്ട് തൃക്കരിപ്പൂരിലും .
നവംബര്‍ 8ന് തന്നെയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയും, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണത്തിനായുള്ള രഥ യാത്രയും തുടങ്ങുന്നത്.
കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്തു നിന്നാണ് ഇതിന്റെ തുടക്കം. ഈ ജാഥയുടെ സ്വീകരണം കാസര്‍കോട് കഴിഞ്ഞാല്‍ പിന്നെ നീലേശ്വരത്താണ്. മലബാറിലെ യാത്രക്ക് ശേഷം ശബരിമലയില്‍ അവസാനിക്കുന്ന തരത്തിലാണ് ജാഥ ക്രമീകരിച്ചിട്ടുള്ളത്. സ്വീകരണ പരിപാടികളില്‍ ഒട്ടേറെ കേന്ദ്ര മന്ത്രിമാരെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടന്നു വരുന്നു.
ഇങ്ങനെ വിശ്വാസ സംരക്ഷണ യാത്രയും രഥയാത്രയും കടന്നു പോയതിന് ശേഷമാണ് മുസ്‌ലിം യൂത്ത് ലീഗിന്റെ ജാഥ ആരംഭിക്കുന്നത്. നവംബര്‍ 24 നാണ് ഇതിന്റെ തുടക്കം. പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങളാണ് ഇത് നയിക്കുന്നത്. ഇതിന്റെ തുടക്കം വടക്കേ അറ്റമായ ഉപ്പളയില്‍ നിന്നും തുടങ്ങി തിരുവനന്തപുരം അവസാനിക്കും. പാണക്കാട് കുടുംബത്തില്‍ നിന്നും ഒരാള്‍ നയിക്കുന്ന യാത്ര എന്ന വിശേഷണവും ഇതിനുണ്ട്.
അതുകൊണ്ട് തന്നെ ഇത് വിജയകരമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. 26ന് വൈകിട്ട് പുതിയകോട്ട ടൗണ്‍ ഹാള്‍ പരിസരത്താണ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജാഥക്കുള്ള കാഞ്ഞങ്ങാട്ടെ സ്വീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  14 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  14 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  14 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  14 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  14 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  14 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  14 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  14 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  14 days ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  14 days ago