തലയില്‍ ഹാമര്‍ വീണ് പരുക്കേറ്റ വിദ്യാര്‍ഥിയുടെ നിലയില്‍ മാറ്റമില്ല, സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നിര്‍ത്തിവെച്ചു
പാലാ: കായിക അധ്യാപകരില്‍ ഒരു വിഭാഗം നിസഹകരണം തുടരുന്നതിനിടെ വിദ്യാര്‍ഥിക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നിര്‍ത്തിവെച്ചു. തലയില്‍ ഹാമര്‍ വീണാണ് വളണ്ടിയറായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതരമായി പരുക്കേറ്റത്. പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്സന്(16)നാണ് പരുക്കേറ്റത്. ഇതിനെ തുടര്‍ന്നാണ് ചാമ്പ്യന്‍ഷിപ്പ് നിര്‍ത്തിവെച്ചത്.
അധ്യാപകരുടെ കുറവിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. അടുത്തടുത്തായാണ് ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങളും നടന്നിരുന്നത്. ഇതാണ് അപകടത്തിന് വഴിവച്ചത്. ശസ്ത്രക്രിയ നടത്തിയതിന് ശേഷവും വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുകയാണ്. ജാവലിന്‍ മത്സരത്തിന്റെ വളണ്ടിയറായിരുന്നു അഫീല്‍. ജാവലിന്‍ എടുക്കാനായി ഗ്രൗണ്ടിലേക്ക് പോകവെ മൂന്ന് കിലോ തൂക്കമുള്ള ഹാമര്‍ തലയില്‍ വന്ന് വീഴുകയായിരുന്നു.
പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിനിടയില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അഫീലിനെ ആദ്യം പാല ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."