മരം മുറിക്കുന്നത് തെറ്റല്ലെന്ന് പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്ദേക്കര്‍
ലഖ്നൗ: മുംബൈ ആരെയില്‍ മെട്രോ കോര്‍പറേഷന്റെ കാര്‍പാര്‍ക്കിങ് യാര്‍ഡ് നിര്‍മിക്കുന്നതിനായി മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍. പരിസ്ഥിതി സംരക്ഷണത്തിലൂടെ വികസനം നടപ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ലഖ്നൗവില്‍ പറഞ്ഞു.
മുറിച്ചു നീക്കുന്ന മരത്തിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം.
മുംബൈയിലുള്ളതുപേലെതന്നെയായിരുന്നു നേരത്തെ ഡല്‍ഹി മെട്രോ വികസനപ്രവര്ത്തനത്തിനിടയിലും ഉണ്ടായിരുന്നത്. മുറിച്ചു നീക്കുന്നതിന്റെ ഇരട്ടി മരങ്ങളാണ് പിന്നീട് ഡല്‍ഹിയില്‍ നട്ടുപിടിപ്പിച്ചിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും നല്ല മെട്രോ സ്റ്റേഷനുകളിലൊന്നാണ് ഡല്‍ഹിയിലേത്. ഈ വികസനം എങ്ങനെയാണ് സാധ്യമായത്? ഇവിടെ മരങ്ങള്‍ മുറിച്ച് നീക്കിയിട്ടുണ്ട്.
മുംബൈയിലുള്ളതുപോലെ ജനങ്ങളുടെ എതിര്‍പ്പ് അവിടെയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മുറിക്കുന്ന ഓരോ മരത്തിനും പകരമായി അഞ്ചു മരങ്ങള്‍ വീതമാണ് നട്ടുപിടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."