HOME
DETAILS

കള്ളക്കേസുണ്ടാക്കി പണം തട്ടുകയും ജയിലിലടക്കുകയും ചെയ്‌തെന്ന് കരാറുകാരന്‍

  
backup
November 08, 2018 | 7:35 PM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a4

 

കൊല്ലം: വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന ഡിവൈ.എസ്.പി ബി. ഹരികുമാര്‍ കൃത്രിമമായി മോഷണക്കേസുണ്ടാക്കി പണം തട്ടുകയും യുവാവിനെ ജയിലിലടക്കുകയും ചെയ്തതായി പരാതി.
പാരിപ്പള്ളി കടമ്പാട്ടുകോണം പേഴുവിള പുത്തന്‍വീട്ടില്‍ സുനിലാണ് ഡിവൈ.എസ്.പിക്കെതിരേ പരാതിയുമായി രംഗത്തുവന്നത്. നിര്‍മാണ കരാറുകാരനായ തന്നെ 2015ല്‍ തടി മോഷ്ടിച്ചെന്ന കേസുണ്ടാക്കി പൊലിസ് സ്‌റ്റേഷനില്‍വച്ച് ക്രൂരമായി മര്‍ദിക്കുകയും ജയിലിലടക്കുകയും ചെയ്തു.
ജയ്‌സണ്‍ ജോസഫ് എന്നയാളുടെ കൃത്രിമ പരാതിയിലായിരുന്നു നടപടി. 35,000 രൂപ ആവശ്യപ്പെട്ടാണ് ഡിവൈ.എസ്.പി മര്‍ദിച്ചത്.
ജയിലില്‍ കിടക്കുന്ന സമയത്ത് മണല്‍മാഫിയ സംഘത്തില്‍പ്പെട്ട ഇയാളുടെ സുഹൃത്ത് വീട്ടിലെത്തി ഭാര്യയെക്കൊണ്ട് താലിമാല പണയംവയ്പിച്ച് 25,000 രൂപ കൈക്കലാക്കുകയും ചെയ്തു. എന്നാല്‍ കേസില്‍ തനിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നതുമില്ല. തുടര്‍ന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ഡിവൈ.എസ്.പി കിഷോര്‍ കുമാര്‍ അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തില്‍ താന്‍ നിരപരാധിയാണെന്നു തെളിഞ്ഞതായി അദ്ദേഹം കൊല്ലം റൂറല്‍ എസ്.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും സുനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  13 hours ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  13 hours ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  13 hours ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  13 hours ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  14 hours ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  14 hours ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  14 hours ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  14 hours ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  14 hours ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  14 hours ago