HOME
DETAILS

ഒരുതവണ പൗരത്വം ലഭിച്ചാല്‍ പിന്നീടത് തെളിയിക്കണോ?

  
backup
November 08, 2018 | 7:37 PM

%e0%b4%92%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b5%e0%b4%a3-%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2

 

ന്യൂഡല്‍ഹി: വ്യക്തിക്ക് ഒരു തവണ പൗരത്വം ലഭിച്ചുകഴിഞ്ഞാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുമ്പോഴെല്ലാം വീണ്ടും അത് തെളിയിക്കേണ്ടതുണ്ടോ?. അസമിലെ പൗരത്വപട്ടിക (എന്‍.ആര്‍.സി) പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ഈ വിഷയം സുപ്രിംകോടതി പരിശോധിക്കുന്നു.
ഒരുവ്യക്തിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുകയോ അല്ലെങ്കില്‍ ഒരുവ്യക്തിയെ ഫോറിന്‍ ട്രിബ്യൂനല്‍ നിയമവിരുദ്ധ കുടിയേറ്റക്കാരനായി പ്രഖ്യാപിക്കുകയോ ചെയ്താല്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറക്ക് വീണ്ടും പൗരത്വം തെളിയിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടോയെന്നാവും കോടതി പരിശോധിക്കുക.
ഇതുസംബന്ധിച്ച് ഗുവാഹത്തി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സപന്‍ ദത്ത എന്നയാള്‍ നല്‍കിയ ഹരജിയാണ് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് മുന്‍പാകെയുള്ളത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും അസം സര്‍ക്കാരിനും സുപ്രിംകോടതി നോട്ടിസ് അയച്ചിട്ടുണ്ട്.
വിഷയത്തില്‍ രണ്ടുഘടകങ്ങളാണുള്ളത്. ഒന്ന്, നിയമവിരുദ്ധ കുടിയേറ്റക്കാരനായ വ്യക്തിയുടെ അവകാശം. രണ്ട്, നിയമവിരുദ്ധ കുടിയേറ്റത്തെ ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ കടുത്ത നടപടി.
ഏതാണ് ഭരണഘടനയുടെ കാഴ്ചപ്പാടില്‍ പ്രാധാന്യമെന്നും കോടതി പരിശോധിക്കും. ഫോറിന്‍ ട്രിബൂനലിന്റേത് ഒരു അഭിപ്രായം മാത്രമാണെന്നും വിധിയല്ലെന്നുമായിരുന്നു ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവ്. അതിനാല്‍ ഫോറിന്‍ട്രിബൂനല്‍ ഒരുവ്യക്തിക്ക് പൗരത്വം നല്‍കുകയോ നിയമവിരുദ്ധ കുടിയേറ്റക്കാരനെന്നു കണ്ടെത്തുകയോ ചെയ്താലും സര്‍ക്കാരിന് വീണ്ടും അത് സ്ഥിരീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈജിപ്ത്-അര്‍ജന്റീന മത്സര വിവാദം; ഏറ്റുപിടിച്ച് ന്യൂയോര്‍ക്ക് മേയര്‍; ഈജിപ്ത് കൊള്ളയടിക്കപ്പെട്ടെന്ന് പരാമര്‍ശം 

International
  •  19 days ago
No Image

മധ്യപ്രദേശിലെ മാ ബഗലാമുഖി ക്ഷേത്രത്തിലും വന്‍തട്ടിപ്പ്; സ്വകാര്യ അക്കൗണ്ടുകള്‍ വഴി പണവും സ്വര്‍ണവും വെള്ളിയും സ്വീകരിച്ചു

National
  •  19 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; കാണാമറയത്ത് നാലുപേര്‍ 

Kerala
  •  19 days ago
No Image

അറബിക്കടലിന് മുകളില്‍ കാണാതായ പാക് ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, ജീവനക്കാർക്കായി തിരച്ചിൽ

International
  •  19 days ago
No Image

രാമക്ഷേത്ര തട്ടിപ്പില്‍ ചമ്പത് റായിക്കെതിരേ തെളിവുണ്ടായിട്ടും അനങ്ങാതെ എസ്.ഐ.ടി, സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം

National
  •  19 days ago
No Image

രാമക്ഷേത്ര ഭരണത്തിൽ ധൂര്‍ത്തും കെടുകാര്യസ്ഥതയും, കോടികൾ അനധികൃതമായി ചെലവിട്ടെന്നും ആരോപണം

National
  •  19 days ago
No Image

അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: സംഘ്പരിവാർ ‌നേതാക്കളുടെ സ്വത്ത് സമ്പാദനം തിരിച്ചടിയാവും

National
  •  19 days ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ

Kerala
  •  19 days ago
No Image

ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും

International
  •  19 days ago
No Image

ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും

International
  •  19 days ago