HOME
DETAILS

യമനില്‍ വീണ്ടും ആക്രമണം; 58 പേര്‍ കൊല്ലപ്പെട്ടു

  
backup
November 08, 2018 | 7:45 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-58

 

സന്‍ആ: യമനിലെ ഹുദൈദയില്‍ സഖ്യസേന പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മിലുണ്ടായ ആക്രമണത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടു. 47 വിമതരും 11 സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണത്തിലാണ് വിമതര്‍ കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ അധീന പ്രദേശത്തുണ്ടായ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
യമനിലേക്കുള്ള വാണിജ്യ ഇടപാടുകളുടെ 70 ശതമാനവും നടക്കുന്ന ഹുദൈദ തുറമുഖത്ത് ആക്രമണം നടത്തുന്നതിനെതിരേ സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തു മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നും ജനസംഖ്യയുടെ പകുതിയായ 14 മില്യന്‍ ജനങ്ങള്‍ പട്ടിണിയിലാണെന്നും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അറിയിച്ചിരുന്നു. ഹുദൈദയിലെ ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടു സന്നദ്ധ സംഘടനകള്‍ ഇന്നലെ ആവശ്യപ്പെട്ടു.
ആക്രമണങ്ങള്‍ അസഹനീയമാണെന്നും ചുറ്റും വ്യോമാക്രമണങ്ങളാണെന്നും ഹുദൈദയിലെ ഹൂതി നിയന്ത്രണത്തിലുള്ള അല്‍ ഒലാഫി ആശുപത്രിയിലെ നഴ്‌സ് വഫ അബ്ദുല്ല സ്വലാഹ് പറഞ്ഞു. ആശുപത്രിയിലെത്തുന്നവര്‍ക്കു നല്‍കാനുള്ള ആവശ്യമായ ഭക്ഷണങ്ങളില്ല. വ്യോമാക്രമണങ്ങളില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. മരുന്നുകളുടെ അപര്യാപ്തതയുണ്ടെന്നും അവര്‍ പറഞ്ഞു.
ഹുദൈദയില്‍ ആക്രമണങ്ങള്‍ നടത്തരുതെന്നു യു.എന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സഖ്യസേന കഴിഞ്ഞയാഴ്ച വീണ്ടും ആക്രമണം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനാണ് ആക്രമണം ആരംഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിലെ തിരിച്ചടി; കണ്ണൂരിൽ ആളുകൾക്ക് നേരെ വടിവാളുമായി പാഞ്ഞടുത്ത് സിപിഎം പ്രവർത്തകർ

Kerala
  •  12 days ago
No Image

കാസർ​ഗോഡ് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  12 days ago
No Image

പാലാ ആര് ഭരിക്കണം?; ജോസ് കെ മാണിയുടെ തട്ടകത്തിൽ ഇനി പുളിക്കക്കണ്ടം കുടുംബം 'കിംഗ് മേക്കർ'

Kerala
  •  12 days ago
No Image

കണ്ണൂർ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  12 days ago
No Image

മയക്കുമരുന്ന് മാഫിയക്ക് കനത്ത പ്രഹരം; ദുബൈ പൊലിസിന്റെ വലയിൽ കുടുങ്ങിയ യുവാവിന് ജീവപര്യന്തം തടവ്

uae
  •  12 days ago
No Image

വയനാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  12 days ago
No Image

മലപ്പുറം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  12 days ago
No Image

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  12 days ago
No Image

ഇന്ത്യക്കൊപ്പം ടി-20 ലോകകപ്പിൽ കളിക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  12 days ago
No Image

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  12 days ago