HOME
DETAILS

കിഴിശ്ശേരി ചീഞ്ഞുനാറുന്നു

  
backup
June 18, 2017 | 11:10 PM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%9a%e0%b5%80%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a8%e0%b4%be%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d


പകര്‍ച്ചവ്യാധികള്‍ പെരുകുമ്പോഴും നടപടിയില്ലാതെ പഞ്ചായത്തും ആരോഗ്യവകുപ്പും
കിഴിശ്ശേരി: പകര്‍ച്ചവ്യാധികള്‍ പെരുകുമ്പോഴും മാലിന്യനിര്‍മാര്‍ജനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കാതെ അതികൃതര്‍. കുഴിമണ്ണ പഞ്ചായത്തില്‍ കിഴിശ്ശേരി അങ്ങാടിക്കടുത്ത് ഓവു പാലത്തിന് താഴെയാണ് മാലിന്യക്കൂമ്പാരം അടിഞ്ഞുകൂടിയിരിക്കുന്നത്. പ്ലാസ്റ്റിക് കവറുകള്‍ക്ക് പുറമെ അറവുശാലകളിലെയും ബ്യൂട്ടി സെന്ററുകളിലെയും മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. നീരൊഴുക്കുണ്ടായിരുന്ന പ്രദേശത്തെ ഓവുപാലത്തിന് സമീപമുള്ള വയലുകള്‍ സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് നികത്തിയതോടെ ഇവിടെ വെള്ളം കെട്ടിനില്‍ക്കുകയാണ്. ഇതില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകിയിട്ടും ആരോഗ്യ വകുപ്പോ പഞ്ചായത്ത് അധികൃതരോ തിരിഞ്ഞ് നോക്കിയിട്ടില്ല.
        സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങളും കടകളടച്ച് ശുചിത്വ ഹര്‍ത്താലും നടത്തിയിരുന്നെങ്കിലും ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന  ഓവുപാലത്തിനടിയിലെ മാലിന്യക്കൂമ്പാരവും മലിനജലവും ഇപ്പൊഴും ഇവിടെയുണ്ട്.
രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. മഴക്കാലജന്യ രോഗങ്ങള്‍ അധികരിച്ചതിന് പുറമെ കുഴിമണ്ണ പഞ്ചായത്ത് ഉള്‍ക്കൊള്ളുന്ന അരീക്കോട് താലൂക്കാശുപത്രിയില്‍ നാല്‍പതോളം ഡെങ്കിപ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കൊതുക് നിര്‍മാര്‍ജനത്തിനും മാലിന്യ സംസ്‌കരണത്തിനും ആവശ്യമായ യാതൊരു നടപടിയും അധികൃതര്‍ കൈകൊണ്ടിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  2 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago