HOME
DETAILS

ദാരിദ്ര്യമാണ്, കുലവും മണ്ണടിയുകയാണ്

  
backup
October 09 2019 | 17:10 PM

%e0%b4%a6%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b2%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a3

 


കുമ്പ (കാസര്‍കോട്): വോട്ടര്‍പട്ടികയില്‍ ഒരു ബൂത്തിലുള്ള അത്ര വോട്ടര്‍മാരുടെ മാത്രം എണ്ണമേ വരൂ മഞ്ചേശ്വരം മണ്ഡലത്തിലെ കൊറഗ എന്ന ഒരു പ്രാക്തന ജനതയുടെ ആകെ എണ്ണം.
ഓരോ തെരഞ്ഞെടുപ്പിനുമായി വോട്ടര്‍പട്ടിക പുതുക്കുമ്പോഴാണ് ഒരു വംശം മണ്ണടിയുന്നതിന്റെ നേര്‍ചിത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതും. കാസര്‍കോട് ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലായി ആയിരത്തി നാനൂറിനടുത്ത് ആളുകള്‍ മാത്രമാണ് കൊറഗ വിഭാഗക്കാരായി ഇപ്പോള്‍ അവശേഷിക്കുന്നത്. കുമ്പള പഞ്ചായത്തിലെ മാവിനകട്ട കുണ്ടേങ്ങനടുക്ക പട്ടികവര്‍ഗ കോളനിയിലാണ് ഏറ്റവും കൂടുതല്‍ കൊറഗ വിഭാഗക്കാര്‍ താമസിക്കുന്നത്. വോട്ടു തേടി വരുന്നവരോട് ഇവര്‍ക്കു പറയാനുള്ളത് ദാരിദ്ര്യത്തിന്റെ മാത്രം കഥകളല്ല, അതിജീവനത്തിന്റേതു കൂടിയാണ്. ഇങ്ങനെ പോയാല്‍ എത്രകാലം ഇനി അവശേഷിക്കുമെന്നറിയില്ല ഈ വിഭാഗം. ഉയരുന്ന മരണ നിരക്കും ഇതര സമുദായത്തിലേക്കുള്ള ചേക്കേറലും കാരണം ഓരോ വര്‍ഷവും ഇവരുടെ എണ്ണം കുറയുകയാണ്. അയിത്തത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകള്‍ ചികഞ്ഞെടുക്കാന്‍ കൊറഗക്കാര്‍ക്ക് തലമുറകള്‍ പിന്നോട്ടുപോകേണ്ടതില്ല. അയിത്തത്തിന്റെ വിവേചനവും വേദനയും അടുത്തകാലം വരെ അനുഭവിച്ചവരായിരുന്നു ഇവര്‍. വിദ്യാഭ്യാസം പലര്‍ക്കുമില്ല. പഠിച്ചവര്‍ക്കാകട്ടെ ജോലിയുമില്ല. ആദ്യമായി എം.എഫില്‍ എടുത്ത സമുദായംഗമായ മീനാക്ഷി എന്ന യുവതിക്ക് തന്നെ ജോലി ലഭിച്ചത് ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ്. കിട്ടിയതാകട്ടെ താല്‍ക്കാലിക ജോലിയും.
തുളുവിന്റെ മറ്റൊരു വകഭേദമായ 'കൊറഗ'യാണ് ഇവരുടെ ഭാഷ. ഈ പ്രാക്തന ഗോത്രഭാഷയും അന്യം നില്‍ക്കലിന്റെ വക്കിലാണ്. പുതുതലമുറ കൊറഗ ഭാഷ കൈവിട്ടു. തുളുവോ കന്നഡയോ ആണ് യുവാക്കള്‍ സംസാരിക്കുന്നത്. എന്തെങ്കിലും ഒരു തൊഴില്‍ സാധ്യത വേണമെങ്കില്‍ മാതൃഭാഷയെ കൈവിടേണ്ടി വരുന്ന ഗതികേടിലും വേദനയിലുമാണിവര്‍.
കാട്ടുവള്ളികള്‍ കൊണ്ട് കുട്ടയും വട്ടിയും നിര്‍മിക്കുന്നതായിരുന്നു കൊറഗ വിഭാഗക്കാരുടെ പരമ്പരാഗത തൊഴില്‍. ആറിനം വള്ളികള്‍കൊണ്ടാണ് കുട്ടകള്‍ നിര്‍മിക്കുക. എന്നാല്‍ ഈ വള്ളികളൊന്നും ഇപ്പോള്‍ കാട്ടില്‍ കിട്ടാറില്ല. ഇനി വള്ളികള്‍ തേടിപ്പിടിച്ച് ചെത്തിമിനുക്കി കുട്ടകള്‍ നിര്‍മിച്ചാലാകട്ടെ ഈ കുട്ടകളൊന്നും വാങ്ങാന്‍ ആളുകളില്ല. എല്ലാവരും ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് കുട്ടകളാണ്. കുറഞ്ഞ വിലയ്ക്ക് പ്ലാസ്റ്റിക് കുട്ടകള്‍ കിട്ടുമ്പോള്‍ കൊറഗക്കാരുടെ ഈ കുട്ടകള്‍ ആര്‍ക്കും വേണ്ടാതായിരിക്കുന്നു. വിലകുറച്ച് കുട്ടകള്‍ വിറ്റാല്‍ നിത്യവൃത്തിക്ക് മാര്‍ഗമില്ലാതാകും.
പരമ്പരാഗത തൊഴിലില്‍നിന്നും ജീവിത പരിസരങ്ങളില്‍ നിന്നും കുടിയിറക്കപ്പെട്ട കോളനികളിലെ മൂന്നു സെന്റില്‍ കെട്ടിയിട്ട ജീവിതം ജീവിച്ചു തീര്‍ക്കുകയാണിവര്‍.
മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇങ്ങനെ അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യജീവിതങ്ങള്‍ ഏറെയുണ്ട്. ഒരു തെരഞ്ഞെടുപ്പിന്റെ മുന്‍പിലാണ് തങ്ങള്‍ എന്നു പോലും ഇവരില്‍ പലര്‍ക്കുമറിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago