തെരഞ്ഞെടുപ്പിന്റെ തലേദിവസംപോലും വര്‍ഗീയവാദികളുടെ വോട്ടുവേണ്ടെന്ന് പ്രസംഗിച്ചയാളാണ് ഞാന്‍; സുപ്രിം കോടതിയില്‍ വിജയിക്കുമെന്ന് കെ.എം ഷാജി
കൊച്ചി: വര്‍ഗീയവാദികളുടെ വോട്ടുവേണ്ടെന്ന് തെരഞ്ഞെടുപ്പിന്റെ തലേദിവസം പോലും പറഞ്ഞിട്ടുള്ളയാണ് താനെന്ന് കെ.എം ഷാജി എം.എല്‍.എ. 20 ശതമാനം മാത്രം മുസ്ലിംകളുള്ള മണ്ഡലത്തില്‍ ഞാന്‍ ജയിച്ചതും മതേതര വിശ്വാസികളുടെ വോട്ടുകൊണ്ടാണ്.
ഞാനീ കോടതി വിധിയെ കാണുന്നത് എനിക്കേറ്റവും അപമാനകരമായിട്ടുള്ളതായിട്ടാണ്. എന്റെ എം.എല്‍.എ സ്ഥാനം ഞാന്‍ ഗൗരവമായി കാണുന്നില്ല. അതത്ര വിഷയമുള്ള കാര്യമല്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ വര്‍ഗീയവാദിയല്ലെന്ന് തെളിയിക്കേണ്ട ആവശ്യമുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥരില്‍പ്പെട്ട, അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥന്, ഞങ്ങളുടെ കയ്യില്‍ നിന്ന് നോട്ടീസ് പിടിച്ചുകൊണ്ടുപോവുകയും അതിനിടയില്‍ ഇത്തരം നോട്ടീസുകള്‍ തിരുകിക്കയറ്റുകയുമാണുണ്ടായത്. പിന്നീട് വിവരാവകാശം വഴി ചോദിച്ചാല്‍ ഇതേ നോട്ടീസ് കിട്ടുകയും ചെയ്യും.
കുറേയധികം കൃത്രിമം കാണിക്കുകയും നിരവധി കേസുകള്‍ ഉള്ളയാളുമായ ആളാണ് തനിക്കെതിരെ മത്സരിക്കാനുണ്ടായത്. നികേഷ് കുമാര്‍ അദ്ദേഹത്തിന്റെ വൃത്തികെട്ട മനസ്സുകൊണ്ട് ഉണ്ടാക്കിയ കേസാണിത്.
സുപ്രിംകോടതിയില്‍ ഇതു തെളിയിക്കാനാവുമെന്ന് പൂര്‍ണവിശ്വാസമുണ്ട്. അതിനു കഴിയുമെന്നും കെ.എം ഷാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."