HOME
DETAILS

ദേശീയപാത സ്ഥലമെടുപ്പ്: പൊലിസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തി

  
backup
November 11 2018 | 04:11 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%ae%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa-2

വാടാനപ്പള്ളി: ആന വിഴുങ്ങി പ്രദേശത്ത് കോളനിവാസികളെയടക്കം കുടിയിറക്കി കൊണ്ട് ദേശീയപാത സ്ഥലമെടുപ്പില്‍ പ്രതിഷേധിച്ച തദ്ദേശവാസികളേയും സമരസമിതി പ്രവര്‍ത്തകരേയും പൊലിസ് ക്രൂരമായി മര്‍ദിച്ചുവെന്നാരോപിച്ച് വലപ്പാട് പഞ്ചായത്തില്‍ ഇന്നലെ ഹര്‍ത്താല്‍ നടത്തി. നാട്ടിക ആന വിഴുങ്ങി ബൈപ്പാസ് വിരുദ്ധ സമരസമിതി, ആന വിഴുങ്ങി കോളനി സംരക്ഷണ സമിതി, നാട്ടിക മേഖലാ കുടിയിറക്കു വിരുദ്ധ സമിതി സംയുക്തമായാണ് ഹര്‍ത്താല്‍ നടത്തിയത്.
ഇന്നലെ രാവിലെ ആന വിഴുങ്ങി സമരപ്പന്തലില്‍ നിന്ന് ആരംഭിച്ച പ്രതിക്ഷേധ പ്രകടനം പൊലിസ് കാവലില്‍ വലപ്പാട് പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ നിന്ന് തിരിച്ചു ആനവിഴുങ്ങിയില്‍ സമാപിച്ചു. സ്ത്രീകളടക്കം നിരവധി പേര്‍ പ്രകടനത്തിലുണ്ടായിരുന്നു. സ്ത്രീകളടക്കമുള്ള 26 തദ്ദേശവാസികളെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
സ്ത്രീകളടക്കം ആറ് പേര്‍ വലപ്പാട് ആശുപത്രിയിലെത്തിച്ചു ചികിത്സ തേടി. കോളനി സംരക്ഷണ സമിതി കണ്‍വീനര്‍ വി.കെ നിഷാദ്, നാട്ടിക ആനവിഴുങ്ങി ബൈപ്പാസ് വിരുദ്ധ സമിതി കണ്‍വീനര്‍ മി ഷോഹര്‍ഷ്, കണ്ണന്‍, പി.വി ദാസന്‍, കെ.വി ശാന്ത, ശാന്തകുമാരന്‍ എന്നിവരാണ് ചികിത്സ തേടിയത്. നിഷാദിന്റെ വാരിയെല്ലിനു പരുക്കു പറ്റിയിട്ടുണ്ട്. വലിയ പൊലിസ് സന്നാഹത്തില്‍ ബലപ്രയോഗത്തിലൂടെയാണ് ദേശീയ പാത സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നത്. വന്‍കിടക്കാരെ സംരക്ഷിച്ചു പാവങ്ങളുടെ കിടപ്പാടം കൈയേറുന്ന വികസനമാണ് നടക്കുന്നത്. പ്രളയത്തില്‍പ്പെട്ട ജനങ്ങളോട് കരുണാസ്പര്‍ശമില്ലാത്ത നടപടിയാണ് സര്‍ക്കാരില്‍ നിന്നുണ്ടാക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago