ടൂറിസ്റ്റ് വിസ വന്‍ വിജയം; കൂടുതല്‍ രാജ്യങ്ങളെ കാത്ത് സഊദി
ജിദ്ദ: സഊദി ടൂറിസ്റ്റ് വിസക്ക് ആഗോളതലത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചതോടെ കൂടുതല്‍ രാജ്യക്കാരെ ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി. അമേരിക്ക, ബ്രിട്ടന്‍, ഷെന്‍ഗന്‍ രാജ്യങ്ങള്‍ എന്നിവയുടെ ടൂറിസ്റ്റ്, ബിസിനസ് വിസകളുള്ള മറ്റു രാജ്യക്കാര്‍ക്ക് സഊദി അറേബ്യ ഓണ്‍ അറൈവല്‍ വിസയും ഇ-വിസയും അനുവദിക്കും.
49 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇവ അനുവദിക്കുമെന്നാണ് അധികൃതര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. പുതിയ തീരുമാനം അനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെ കൂടുതല്‍ രാജ്യക്കാര്‍ക്കുകൂടി ഇ-ടൂറിസ്റ്റ് വിസ ലഭിക്കുമെങ്കിലും അവര്‍ക്ക് അമേരിക്കയിലെയോ ഇംഗ്ലണ്ടിലെയോ വാണിജ്യ, ടൂറിസ്റ്റ് വിസകളോ അല്ലെങ്കില്‍ ഷെന്‍ഗന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള വിസകളോ ഉണ്ടായിരിക്കണമെന്നാണ് നിബന്ധന.
ആസ്‌ത്രേലിയ, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്‌റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലന്റ്, ഇറ്റലി, ലാത്വിയ, ലീച്ചന്‍സ്‌റ്റൈന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്റ്‌സ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലോവാക്യ, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് ഷെന്‍ഗന്‍ രാജ്യങ്ങള്‍.
യൂറോപ്പ്, അമേരിക്ക, ഏഷ്യ, ആസ്‌ത്രേലിയ എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി ടൂറിസ്റ്റ് വിസ അനുവദിക്കുന്നുണ്ട്. ഇവര്‍ക്ക് റിയാദ്, ജിദ്ദ, ദമാം, മദീന എയര്‍പോര്‍ട്ടുകളില്‍നിന്നും സഊദി-യു.എ.ഇ അതിര്‍ത്തിയിലെ ബത്ഹ അതിര്‍ത്തി പോസ്റ്റില്‍ നിന്നും ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയില്‍നിന്നും ഓണ്‍ അറൈവല്‍ വിസയും ലഭിക്കും. മറ്റു രാജ്യക്കാര്‍ വിദേശങ്ങളിലെ സഊദി എംബസികളില്‍ നിന്നും കോണ്‍സുലേറ്റുകളില്‍നിന്നും നേരിട്ട് വിസ നേടുകയാണ് വേണ്ടത്. ഏഷ്യയില്‍നിന്ന് ബ്രൂണെ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ, കസാഖിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ വിസ ലഭിക്കുക.
ഓണ്‍ അറൈവല്‍ വിസയും ഇ- വിസയും ലഭിക്കാത്ത രാജ്യക്കാര്‍ സഊദി ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് റിട്ടേണ്‍ ടിക്കറ്റും സഊദിയില്‍ ഹോട്ടല്‍ ബുക്കിങ് നടത്തിയത് തെളിയിക്കുന്ന രേഖയും തൊഴില്‍ സര്‍ട്ടിഫിക്കറ്റും മതിയായ സാമ്പത്തിക ശേഷി വ്യക്തമാക്കുന്ന ബാങ്ക് സ്‌റ്റേറ്റ്‌മെന്റും യാത്രാറൂട്ടും സ്വദേശത്തെ വിലാസവും ഹാജരാക്കണം. ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് അപേക്ഷകരുടെ പക്കല്‍ ആറു മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ടുമുണ്ടായിരിക്കണം. ഇവര്‍ സഊദിയിലെ താമസകാലത്ത് അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സാപരിരക്ഷ ഉറപ്പുവരുത്തുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നേടുകയും വിസാ ഫീസ് അടയ്ക്കുകയും വേണം. വിസാ അപേക്ഷകരുടെ പ്രായം പതിനെട്ടില്‍ കുറയാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. പതിനെട്ടില്‍ കുറവ് പ്രായമുള്ളവര്‍ക്ക് രക്ഷകര്‍ത്താക്കള്‍ക്കൊപ്പമാണ് വിസ അനുവദിക്കുക.
സെപ്റ്റംബര്‍ 27നാണ് പുതിയ ടൂറിസ്റ്റ് വിസാ നിയമം സഊദി പ്രഖ്യാപിച്ചത്. ഇതിനിടയില്‍ തന്നെ 30,000 വിനോദ സഞ്ചാരികളാണ് ഇവിടെയെത്തിയത്.
2030ഓടെ ഏകദേശം 100 ദശലക്ഷം സന്ദര്‍ശകര്‍ക്ക് സഊദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ടൂറിസം അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ ഉഖൈല്‍ അല്‍ഖത്തീബ് അവകാശപ്പെട്ടു. ലോകത്തെ എല്ലാ രാജ്യങ്ങളിലേയും പ്രധാന വരുമാന സ്രോതസായി വിനോദ സഞ്ചാരത്തെ കണ്ടതിനാലാണ് വിഷന്‍ 2030 ലക്ഷ്യമിട്ട് സഊദി ടൂറിസം മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കാനും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നതെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."