HOME
DETAILS

വോട്ട് കുറഞ്ഞതിനാല്‍ റോഡ് നന്നാക്കില്ലെന്ന് കൗണ്‍സിലര്‍; നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി മിനുക്കിയെടുത്തു

  
backup
October 14, 2019 | 4:24 PM

45465461312313-2

 

മട്ടാഞ്ചേരി: 'കഴിഞ്ഞ തവണ ഈ ഭാഗത്ത് നിന്ന് കാര്യമായ വോട്ട് ലഭിച്ചില്ല, ഇത്തവണ ജയിപ്പിച്ചാല്‍ ആദ്യം ഈ റോഡ് നന്നാക്കാം...' നഗരസഭ എട്ടാം ഡിവിഷനിലെ കൗണ്‍സിലറോട് റോഡ് നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയ മറുപടിയാണിത്. മുപ്പത്തിനാല് കുടുംബങ്ങള്‍ താമസിക്കുന്ന ഡിവിഷനിലെ ജന്‍മപറമ്പിലേക്കുള്ള റോഡിന്റെ അവസ്ഥയാണ് നാട്ടുകാര്‍ കൗണ്‍സിലറെ അറിയിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായുള്ള ആവശ്യം അധികാരികളും നിരാകരിച്ചതോടെ പ്രദേശവാസികള്‍ ഒടുവില്‍ സ്വയം മുന്നിട്ടിറങ്ങി റോഡ് നന്നാക്കി.

റോഡ് നന്നാക്കണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും കൗണ്‍സിലര്‍ ഇങ്ങോട്ട് തിരിഞ്ഞുപോലും നോക്കിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. റോഡിലെ കുഴിയില്‍ വീണ് അപകടങ്ങള്‍ പതിവാണെന്നും ഇവര്‍ പറയുന്നു. തങ്ങള്‍ക്ക് ടൈല്‍സ് വിരിച്ച റോഡൊന്നും വേണ്ടെന്നും തകര്‍ന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്താല്‍ മതിയെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞദിവസം ഒരു വിദ്യാര്‍ഥി റോഡിലെ കുഴിയില്‍ വീണ് മൂന്ന് പല്ലുകള്‍ പോകുകയും പ്രായമായ സ്ത്രീക്ക് കുഴിയില്‍ വീണ് പരുക്കേല്‍ക്കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ തന്നെ റോഡ് നന്നാക്കാന്‍ മുന്‍കൈയെടുത്തത്. 250 മീറ്റര്‍ മാത്രം നീളമുള്ള ഈ റോഡ് നന്നാക്കാന്‍ നേരത്തേ ഫണ്ട് പാസായതാണെന്നും എന്നാല്‍ അത് മറ്റിടത്തേക്ക് വക മാറ്റി ചിലവഴിക്കുകയായിരുന്നുവെന്നും പ്രദേശ വാസിയായ ഷുഹൈബ് അസീസ് പറയുന്നു. നാട്ടുകാര്‍ തന്നെ പണം സ്വരൂപിച്ച് ശ്രമദാനം നടത്തിയാണ് റോഡ് സഞ്ചാര യോഗ്യമാക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി 

National
  •  7 days ago
No Image

ദേശീയപാതയില്‍ സിസിടിവി സ്ഥാപിച്ച് ചാരപ്പണി; പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ നാലുപേര്‍ക്കെതിരെ കേസ് 

National
  •  7 days ago
No Image

മെലീഹ മരുഭൂമിയിൽ സൺസെറ്റ് സഫാരിയും സ്റ്റാർഗേസിംഗും; ഈദ് അവധിക്ക് പ്രത്യേക പാക്കേജുകളുമായി ഷാർജ

uae
  •  7 days ago
No Image

സഊദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

'രക്ഷാപ്രവര്‍ത്തന' കേസ്; പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപിനെ പൊലിസിലേക്ക് തിരിച്ചയച്ചു

Kerala
  •  7 days ago
No Image

ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പ്രാദേശിക വിഷയം മാത്രം; ചോദ്യങ്ങളോട് പുഞ്ചിരിയോടെ പ്രതികരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  7 days ago
No Image

പതിനാറാം നിയമസഭയുടെ അമരത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ; 101 അം​ഗങ്ങളുടെ പിന്തുണ

Kerala
  •  7 days ago
No Image

പിണറായി വിജയന്റെ Z+ സുരക്ഷ പിന്‍വലിച്ചു; ഇനി എസ്‌കോര്‍ട്ടും ഗണ്‍മാനും ഉണ്ടാകില്ല, സുരക്ഷ 'വൈ' കാറ്റഗറിയിലേക്ക് ചുരുക്കി

Kerala
  •  7 days ago
No Image

ഇറാനെതിരായ ആക്രമണത്തില്‍നിന്ന് യു.എസ് അവസാനനിമിഷം പിന്‍വാങ്ങിയതിന് കാരണം ഹജ്ജ് സീസണ്‍?; അറബ് നേതാക്കളുടെ മുന്നറിയിപ്പ് ട്രംപിന് അംഗീകരിക്കേണ്ടി വന്നു

International
  •  7 days ago
No Image

സിപിഎം നേതാക്കള്‍ക്ക് തിരിച്ചറിവുണ്ടാകുന്നത് നല്ലകാര്യം; കെ.കെ രാഗേഷിനെ പിന്തുണച്ച് ബിജെപി എംപി  

Kerala
  •  7 days ago