HOME
DETAILS

മുസ്‌ലിം സ്ത്രീകള്‍ പന്നി പോലെ പ്രസവിക്കുമെന്നു പറഞ്ഞ ഇന്ദിരക്കെതിരേ വനിതാ കമ്മീഷന്റെ കേസില്ല ; ഫിറോസിനെതിരേ സ്വമേധയാ കേസ്

  
backup
October 15 2019 | 16:10 PM

no-case-against-indiara-case-against-firoz-kunnaparambil

കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരേ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തപ്പോള്‍ 'മുസ്‌ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ വന്ദ്യംകരിക്കണം' എന്നുള്ള വംശീയ വിദ്വേഷം അടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ച എഴുത്തുകാരി കെ.ആര്‍ ഇന്ദിരക്കെതിരെ കേസെടുക്കാത്ത വനിതാ കമ്മീഷനെതിരേ പ്രതിഷേധം. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് ഇപ്പോള്‍ ഫിറോസ് കുന്നംപറമ്പിലിനെതിരേ കേസെടുത്തത്.

ഫിറോസിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് അദ്ദേഹം ആക്ഷേപിച്ചിരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. കെ.എസ്.യു മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറി ജസ്ല മാടശ്ശേരിക്കെതിരായ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് കമ്മിഷന്റെ നടപടി.

കുടുംബത്തിലൊതുങ്ങാത്ത, സ്വന്തം ശരീരസുഖത്തിന് വേണ്ടി മാത്രമായി ജീവിക്കുന്ന സ്ത്രീയെന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളാണ് ഫിറോസ് നടത്തിയത്. ഒരു പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ സ്ത്രീ എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണെന്നും ജോസഫൈന്‍ പറഞ്ഞു.

എന്നാല്‍ മുസ്ലിം സത്രീകളെ അപമാനിക്കുന്ന എഴുത്തുകാരി കെ.ആര്‍ ഇന്ദിരക്കെതിരെ കേസെടുക്കാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല. രമ്യാ ഹരിദാസിനെതിരേ എല്‍.ഡി.എഫ് കണ്‍വീനര്‍ മോശമായ പരാമര്‍ശം നടത്തിയപ്പോഴും ഷാനിമോള്‍ ഉസ്മാന്‍ പൂതനയാണെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞപ്പോഴും കമ്മീഷന്‍ കേസെടുത്തിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago