HOME
DETAILS

  
backup
November 12 2018 | 19:11 PM

651956-2

ഹോക്കിയുടെ കഥ

ഇന്ത്യയടക്കം പതിനാറ് രാജ്യങ്ങളാണ് ഇത്തവണ ഹോക്കി വേള്‍ഡ് കപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നത്. രാജ്യം ഈ വര്‍ഷത്തെ വേള്‍ഡ് കപ്പിന് വേദിയാകുമ്പോള്‍ ഒരിക്കല്‍ കൂടി വേള്‍ഡ് കപ്പ് സ്വന്തമാക്കാന്‍ നമുക്ക് സാധിക്കുമോയെന്ന് ആകാംക്ഷയാണ് കായിക പ്രേമികള്‍ക്കുള്ളത്.

ഹോക്കി

ഹോക്കിയുടെ ഉല്‍ഭവം എവിടെയാണെന്ന് ഇന്നും അജ്ഞാതമാണ്. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം ഈ വിനോദത്തിന് പറയാനുണ്ട്. പ്രാചീന ഈജിപ്ത്, എത്യോപ്യ, റോം, ഗ്രീസ്, എന്നിവിടങ്ങളില്‍ ഹോക്കിയോട് സാമ്യമുള്ള വിനോദങ്ങളുണ്ടായിരുന്നു. കുതിരപ്പുറത്ത് നിന്ന് പന്ത് തട്ടുന്ന പോളെ എന്ന പേര്‍ഷ്യന്‍ വിനോദത്തിന്റെ തുടര്‍ച്ചയാണ് ആധുനിക ഹോക്കി എന്ന വാദവും നിലവിലുണ്ട്. അമേരിക്കയിലെ ആസ്‌ടെക് വര്‍ഗക്കാര്‍ക്കിടയിലും പ്രാചീന യൂറോപ്യര്‍ക്കിടയിലും ഹോക്കി പോലെയുള്ള വിനോദങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു.


ആധുനിക ഹോക്കി

ആധുനിക ഹോക്കിയുടെ തുടക്കം ഇംഗ്ലണ്ടില്‍ നിന്നാണ്. അവിടെ പതിനഞ്ചാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലുണ്ടായിരുന്ന കോമോക്കി എന്ന വിനോദമാണ് ഇന്നത്തെ ഹോക്കിയായി മാറിയത്. പതിനെട്ടാം നൂറ്റാണ്ടോടെ ഹോക്കി ജനകീയ വിനോദമായി മാറി.1876 ല്‍ ബ്രിട്ടിഷ് ഹോക്കി അസോസിയേഷന്‍ രൂപം കൊണ്ടു.1895ല്‍ ലോകത്തിലെ ആദ്യത്തെ രാജ്യാന്തര ഹോക്കി മല്‍സരവും നടന്നു. അയര്‍ലന്റും വെയ്ല്‍സും തമ്മിലായിരുന്നു പ്രഥമ മല്‍സരം. 1908 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഹോക്കി, ഒരു മല്‍സര ഇനമായി മാറി.


എഫ്.ഐ.എച്ച്

ലോകരാജ്യങ്ങളിലെ ഹോക്കി പ്രചാരണത്തിനായി രൂപം കൊണ്ട സംഘടനയാണ്. ഇന്റര്‍നാഷനല്‍ ഹോക്കി ഫെഡറേഷന്‍.1924 ജനുവരിയിലാണ് സംഘടനയുടെ പിറവി. സ്വിറ്റ്‌സര്‍ലന്റിലെ ലോസെയിന്‍ ആണ് ആസ്ഥാനം. ഫെഡറേഷന്‍ ഇന്റര്‍നാഷനല്‍ ഡെ ഹോക്കി എന്നാണ് പൂര്‍ണനാമം.


ഒരു ഹോക്കി, പല പേര്

ഹോക്കി എന്ന പദം ഏഷ്യ, യൂറോപ്പ് ഭൂഖണ്ഡങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ യു.എസ്, കാനഡ എന്നീ രാജ്യങ്ങളില്‍ ഫീല്‍ഡ് ഹോക്കി എന്നാണ് പറയുക. സ്വീഡനില്‍ ലാന്‍ഡ് ഹോക്കി എന്ന പദവും പ്രചാരത്തിലുണ്ട്. ഐസ് ഹോക്കി പല രാജ്യങ്ങളിലും പ്രചാരത്തിലുള്ളതിനാല്‍ തമ്മില്‍ തെറ്റിപ്പോകാതിരിക്കാനാണ് ഇങ്ങനെ വിളിക്കുന്നത്.

ഇന്‍ഡോര്‍ ഹോക്കി

ഹോക്കിയുടെ വക ഭേദമാണ് ഇന്‍ഡോര്‍ ഹോക്കി. യൂറോപ്പിലെ കൊടും ശൈത്യത്തില്‍ നിന്നു രക്ഷപ്പെടാന്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്നും കളിച്ചിരുന്ന ഹോക്കിയാണിത്. ലാന്‍ഡ് ഹോക്കിയെ അപേക്ഷിച്ച് ഇന്‍ഡോര്‍ ഹോക്കി ഗ്രൗണ്ടിന്റെ വിസ്തീര്‍ണവും സമയവും വളരെ കുറവാണ്. 2003 മുതല്‍ ഇന്‍ഡോര്‍ ഹോക്കി വേള്‍ഡ് കപ്പും ഹോക്കി ഫെഡറേഷന്‍ സംഘടിപ്പിക്കുന്നുണ്ട്. ആദ്യത്തെ മൂന്ന് വേള്‍ഡ് കപ്പില്‍ ജര്‍മനിക്കായിരുന്നു വിജയം.


ഐസ് ഹോക്കി

പല ശൈത്യരാജ്യങ്ങളിലും ഐസ് ഹോക്കി പ്രചാരത്തിലുണ്ട്. കാനഡയിലാണ് ഈ വിനോദത്തിന്റെ തുടക്കം.1920 ല്‍ ഐസ് ഹോക്കി ഒളിമ്പിക്‌സിലും ഇടം പിടിച്ചു. സാധാരണ ഹോക്കിയില്‍ നിന്നും ഹോക്കി സ്റ്റിക്കിനും പന്തിനും വ്യത്യാസമുണ്ട്. പക് എന്നാണ് ഐസ് ഹോക്കിയില്‍ ഉപയോഗിക്കുന്ന പന്തിന്റെ പേര്. ആറു പേരാണ് ഐസ് ഹോക്കി ടീമിലുണ്ടാകുക.

ഇന്ത്യയുടെ സ്വന്തം ഹോക്കി

ബ്രിട്ടിഷ് പട്ടാളക്കാരില്‍ നിന്നാണ് ഇന്ത്യയില്‍ ഹോക്കി പ്രചരിച്ചത്. 1885 ല്‍ കൊല്‍ക്കത്തയില്‍ ആദ്യത്തെ ഹോക്കി ക്ലബ്ബ് രൂപം കൊണ്ടു. പത്ത് വര്‍ഷത്തിന് ശേഷം ബോഡ് ടണ്‍ കപ്പ് എന്ന ഹോക്കി ടൂര്‍ണമെന്റും കൊല്‍ക്കത്തയില്‍ ആരംഭിച്ചു.1896 ല്‍ മുംബെയില്‍ ആഗാഖാന്‍ കപ്പ് ടൂര്‍ണമെന്റ് ആരംഭിച്ചതോടെ ഹോക്കിയുടെ പ്രചാരം ഒന്നു കൂടി വര്‍ധിച്ചു. 1903ല്‍ പഞ്ചാബ് യൂനിവേഴ്‌സിറ്റിയിലും ഹോക്കിയെത്തി. അതേ വര്‍ഷം ലാഹോറിലെ ജിംഖാന ക്ലബ്ബ് ആദ്യത്തെ ഓപ്പണ്‍ ഹോക്കി ടൂര്‍ണമെന്റ് ആരംഭിച്ചു.
1908ല്‍ ബംഗാള്‍ ഹോക്കി അസോസിയേഷന്‍ രൂപം കൊണ്ടു. 1925 സെപ്റ്റംബറില്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും നിലവില്‍ വന്നു. ഹോക്കി ഇന്ത്യയില്‍ വ്യാപകമായതോടെ ഇന്ത്യന്‍ ഹോക്കി ടീമിനെ ഒളിമ്പിക്‌സിലേക്കയച്ചു തുടങ്ങി.1928 മുതല്‍ 1956 വരെയുള്ള ഒളിംപിക്‌സുകളില്‍ ഇന്ത്യന്‍ ഹോക്കി ടീം തുടര്‍ച്ചയായി സ്വര്‍ണമെഡല്‍ സ്വന്തമാക്കി. ഈ വര്‍ഷമടക്കം മൂന്ന് തവണ ഇന്ത്യ ഹോക്കി വേള്‍ഡ് കപ്പിന് വേദിയായിട്ടുണ്ട്.1975 ലെ വേള്‍ഡ് കപ്പില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീം മികച്ച വിജയങ്ങളാണ് കാഴ്ച വച്ചിട്ടുള്ളത്.1966,1998, 2014 വര്‍ഷങ്ങളില്‍ പുരുഷ ഹോക്കി ടീമും1982ല്‍ വനിതാ ടീമും സ്വര്‍ണം നേടുകയുണ്ടായി. 2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ പ്രാഥമിക റൗണ്ടില്‍ ഹോങ്കോങ്ങിനെ 26-0 എന്ന സ്‌കോറിന് തോല്‍പ്പിച്ച്, ഏഷ്യന്‍ ഗെയിംസിലെ ഒരു ടീമിന്റെ ഏറ്റവും മികച്ച വിജയം എന്ന റെക്കോഡ് സ്വന്തമാക്കുകയുണ്ടായി.

ലോക കപ്പ് ട്രോഫി

ഹോക്കി വേള്‍ഡ് കപ്പില്‍ ഇന്ന് സമ്മാനിക്കുന്ന ട്രോഫി നമ്മുടെ അയല്‍ രാജ്യമായ പാകിസ്താന്റെ സംഭാവനയാണ്. 1936 ല്‍ ജര്‍മനിയില്‍ നടന്ന ഒളിംപിക്‌സില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ കേണല്‍ എ.ഐ.എസ് ദാരയാണ് വേള്‍ഡ് കപ്പ് ട്രോഫി എന്ന ആശയം കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ആശയം പാകിസ്താന്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന എയര്‍മാര്‍ഷല്‍ മാലിക് നൂര്‍ഖാന്‍ പിന്തുണക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തു.1971 ലാണ് പ്രസ്തുത ട്രോഫി, ഇന്റര്‍ നാഷനല്‍ ഹോക്കി ഫെഡറേഷന് കൈമാറുന്നത്. സ്വര്‍ണം,വെള്ളി,ആനക്കൊമ്പ് എന്നിവയില്‍ തീര്‍ത്ത കപ്പിന്റെ ശില്‍പി ബഷീര്‍ മുജിദ് ആണ്.

ധ്യാന്‍ ചന്ദ്

പട്ടാള ക്യാംപില്‍ നിന്ന് ഹോക്കി ടീമിലെത്തിയ താരമാണ് ധ്യാന്‍ചന്ദ്. ആദ്യ കാല ഇന്ത്യന്‍ ഹോക്കി ടീമിന്റെ വിജയങ്ങളില്‍ ഇദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്. ഇന്ത്യ കണ്ട മികച്ച ഹോക്കി താരങ്ങളിലൊരാളാണ് ധ്യാന്‍ ചന്ദ്. ഫുട്‌ബോളില്‍ പെലെയ്ക്കും ക്രിക്കറ്റില്‍ ബ്രാഡ്മാനുമുള്ള സ്ഥാനമാണ് ഹോക്കിയില്‍ ധ്യാന്‍ ചന്ദിന്. 1936 ലെ ബെര്‍ലിന്‍ ഒളിംപിക്‌സില്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് സാക്ഷാല്‍ ഹിറ്റ്‌ലര്‍ പോലും ആരാധകനായി എന്നാണ് കഥ. ധ്യാന്‍ സിങ് എന്നാണ് ധ്യാന്‍ ചന്ദിന്റെ ശരിയായ പേര്. ധ്യാന്‍ ചന്ദിന്റെ ഹോക്കി സ്റ്റിക്കില്‍ പന്തിനെ ആകര്‍ഷിക്കുന്ന വല്ല വസ്തുക്കളും ഉണ്ടോയെന്ന് പല മല്‍സര വേദികളിലും പരിശോധന നടത്തിയിരുന്നു. ദ ഗോള്‍ എന്നാണ് ധ്യാന്‍ ചന്ദിന്റെ ആത്മ കഥയുടെ പേര്. ഇദ്ദേഹത്തിന്റെ ഏഴ് പുത്രന്മാരും ഹോക്കി താരങ്ങളായിരുന്നു. ധ്യാന്‍ ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നു.


ഹോക്കി ഗ്രാമം

പഞ്ചാബിലെ സന്‍സാപൂര്‍ ആണ് ഇന്ത്യയുടെ ഹോക്കി ഗ്രാമം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ഗ്രാമത്തില്‍ നിന്നും ഗുര്‍മിത് സിങ്,ബല്‍ബീര്‍ സിംഗ്, ഉധം സിങ്, ഗുര്‍ദേവ് സിങ്,അജിത് പാല്‍ സിങ്, ജഗ്ജിത് സിങ്, തര്‍സിം സിങ് തുടങ്ങിയ അനേകം പേര്‍ ദേശീയ ടീമിലെത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഇന്ത്യയും സഊദിയും ഡിജിറ്റൽ മേഖലയിൽ സഹകരിക്കും; ധാരണാപത്രം ഒപ്പുവെച്ചു

Saudi-arabia
  •  2 months ago
No Image

 കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി; പ്രഖ്യാപനം ഉടനെ

National
  •  2 months ago
No Image

ദുബൈയിൽ തൊഴിലവസരങ്ങൾ

uae
  •  2 months ago
No Image

ദുബൈയിലെ താൽക്കാലിക ശൈത്യകാല ക്യാംപിങ് സീസൺ ഈ മാസം 21 മുതൽ

uae
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം; രാഷ്ട്രീയം പറഞ്ഞുതന്നെ ജനങ്ങളിലേക്കിറങ്ങും; സരിന്‍

Kerala
  •  2 months ago
No Image

പാലക്കാട്ട് സരിന്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Kerala
  •  2 months ago
No Image

യുഎഇ; മത്സ്യത്തൊഴിലാളികൾക്ക് ശൈഖ് ഹംദാന്റെ 27 ദശലക്ഷം ദിർഹം ധനസഹായം

uae
  •  2 months ago
No Image

ചൊക്രമുടി കയ്യേറ്റം; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago