HOME
DETAILS

ഗുരുതര നിയമലംഘനങ്ങൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കലും, അറസ്റ്റും ഉൾപ്പെടെ കടുത്ത ശിക്ഷ: പുതിയ ട്രാഫിക് നിയമവുമായി യുഎഇ

  
October 21, 2025 | 9:00 AM

uaes new traffic law stricter penalties for serious offenses

ദുബൈ: ​ഗുരുതര ​ഗതാ​ഗത നിയമലംഘനങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നവരുടെ ഡ്രൈവിങ്ങ് ലൈസൻസ് പരമാവധി മൂന്ന് വർഷം വരെ റദ്ദാക്കുമെന്ന് യുഎഇയിലെ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തുടനീളം റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

അതേസമയം, താൽക്കാലികമായി റദ്ദാക്കിയ ലൈസൻസ് ഉപയോ​ഗിച്ച് വാഹനം ഓടിക്കുന്നവർക്ക് പുതിയ നിയമത്തിൽ കൂടുതൽ കർശനമായ പിഴകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോടതി, ലൈസൻസിംഗ് അതോറിറ്റി അല്ലെങ്കിൽ ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കിയ കാലയളവിൽ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ, മൂന്ന് മാസം വരെ തടവോ, കുറഞ്ഞത് 10,000 ദിർഹം പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

അടുത്തിടെ പ്രാബല്യത്തിൽ വന്ന ഈ നിയമം, ​ഗതാ​ഗത നിയമലംഘനങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്കെതിരെ മൂന്ന് പ്രധാന നടപടികൾ സ്വീകരിക്കാൻ കോടതികൾക്ക് അധികാരം നൽകുന്നു:

1) നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസ് മൂന്ന് വർഷം വരെ സസ്പെൻഡ് ചെയ്യുക.

2) സസ്‌പെൻഷൻ കാലാവധിക്ക് ശേഷം രണ്ട് വർഷം വരെ ലൈസൻസ് പുതുക്കുന്നതിനുള്ള അവകാശം നിഷേധിക്കുക.

3) ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് മൂന്ന് വർഷം വരെ പുതിയ ലൈസൻസ് എടുക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുക.

സസ്പെൻഷൻ കാലയളവിൽ, ലൈസൻസ് അസാധുവായി തുടരും, ഈ സമയത്ത് പുതിയ ലൈസൻസിനായി അപേക്ഷിക്കാൻ ഡ്രൈവർമാർക്ക് വിലക്കുണ്ട്. ഈ വ്യവസ്ഥകൾ ലംഘിച്ച് നേടുന്ന ഏതൊരു ലൈസൻസും അസാധുവായി കണക്കാക്കും. അതേസമയം, ലൈസൻസ് നേടുന്നതിൽ നിന്ന് വിലക്ക് നേരിടുന്ന വ്യക്തിക്ക്, ശിക്ഷിക്കപ്പെട്ട തീയതി മുതൽ ആറ് മാസത്തിന് ശേഷം വിലക്ക് നീക്കം ചെയ്യുന്നതിനായി ഉത്തരവിറക്കിയ അതേ കോടതിയിൽ അപേക്ഷ നൽകാവുന്നതാണ്.

കസ്റ്റഡിയിലെടുക്കാൻ അധികാരം

പുതിയ നിയമപ്രകാരം ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാൻ ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റ് ഓഫിസർമാർക്ക് അധികാരമുണ്ട്. ഇതിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ഇവയാണ്:

  • വാഹനം ഓടിച്ച് മരണത്തിനോ പരിക്കിനോ കാരണമാകുന്നത്.
  • വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുക.
  • അശ്രദ്ധമായോ പൊതുജനങ്ങൾക്ക് അപകടകരമായ രീതിയിലോ വാഹനം ഓടിക്കുക.
  • മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിക്കുക.
  • തിരിച്ചറിയൽ രേഖകൾ നൽകാൻ വിസമ്മതിക്കുക.
  • അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുക, വാഹനം നിർത്താനുള്ള പൊലിസ് ഉത്തരവുകൾ അവഗണിക്കുക.

പുതുക്കിയ ഈ നിയമങ്ങൾ, സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ, ഉത്തരവാദിത്തബോധം, എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ എന്നിവ ഉറപ്പാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയെ എടുത്തു കാണിക്കുന്നു.

The UAE's new traffic law introduces stricter penalties for serious offenses, including the cancellation of driving licenses for up to three years for repeat offenders. This move aims to enhance road safety across the country and promote responsible driving habits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍

bahrain
  •  6 minutes ago
No Image

ലിംഗസമത്വം ഉറപ്പാക്കാൻ ഏക സിവിൽ കോഡ്; മുസ്‌ലിം സ്വത്തവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിർണ്ണായക നിരീക്ഷണം

National
  •  9 minutes ago
No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  13 minutes ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  18 minutes ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  19 minutes ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  35 minutes ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  42 minutes ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  an hour ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  an hour ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  an hour ago