ആറ്റിലേക്ക് മറിഞ്ഞ കാര്‍ മരത്തില്‍ തങ്ങി നിന്നു
പാലാ: നിയന്ത്രണം വിട്ട് കാര്‍ മീനച്ചിലാറ്റിലേയ്ക്ക് മറിഞ്ഞങ്കിലും മരത്തില്‍ തങ്ങി നിന്നതിനാല്‍ യാത്രക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടു. ബുധനാഴ്ച രാവിലെ 10ന് ഭരണങ്ങാനം വട്ടോളിക്കടവ് പാലത്തിന് സമീപമാണ് സംഭവം.
ഈരാറ്റുപേട്ടയില്‍ നിന്ന് പാലായിലേയ്ക്ക് വന്ന കാറാണ് മറിഞ്ഞത്. കാറിലുണ്ടായരുന്നവര് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു .അതേസമയം അപകടത്തില്‍ പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലന്ന് പോലീസ് പറഞ്ഞു.
സംഭവമുണ്ടായ ഉടനെ കാറിലുണ്ടായിരുന്നവര്‍ ഓട്ടോ റിക്ഷായില്‍ കയറി പോവുകായായിരുന്നു. പോലീസ് സമീപത്തെ ആശുപത്രികളില്‍ തിരച്ചില്‍ നടത്തിയങ്കിലും കണ്ടെത്താനായില്ല.
രണ്ട് പേരാണ് കാറില്‍ യാത്ര ചെയ്തിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പാലത്തിനൊപ്പം റോഡ് ഉയര്‍ത്തുന്നതിനായി ്നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. ഇവിടെ കൂടുതല്‍ വേഗത്തില്‍ വാഹനങ്ങള്‍് യാത്ര ചെയ്യാറില്ല.അമിത വേഗത്തിലെത്തിയ കാര്‍ മരത്തിന്റെ റോഡിനേക്കാളും ഉയര്‍ന്നഭാഗത്ത് കുതിച്ചുയര്‍ന്ന് ഇടിച്ചശഷമാണ് താഴേയ്ക്ക് ഊര്‍ന്ന് ആറ്റിലേയ്ക്ക് പതിക്കുന്നതിനു മുമ്പായി ചെറിയ മരത്തില്‍ തങ്ങി നിന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."