നാടെങ്ങും അന്താരാഷ്ട്ര യോഗാദിനം നടത്തി
പാലക്കാട്: അന്തര്‍ദേശീയ യോഗാദിനാഘോഷങ്ങളോടനുബന്ധിച്ച് ജില്ലാ ഭരണകാര്യാലയവും നെഹ്‌റു യുവ കേന്ദ്രവും നാഷനല്‍ സര്‍വീസ് സ്‌കീമും ചേര്‍ന്ന് നടത്തിയ ജില്ലാതല യോഗാദിനാഘോഷം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എം.ബി.രാജേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ആയിരത്തോളം യുവാക്കള്‍ പങ്കെടുത്ത യോഗാ പരിശീലനത്തില്‍ ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാര്‍, എ.ഡി.എം എസ്. വിജയന്‍, നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം. അനില്‍കുമാര്‍, ഡോ. ജി. ഗോപകുമാര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോ വകുപ്പും കേന്ദ്ര ആയുഷ് മിഷനും ചേര്‍ന്ന് നടത്തിയ അന്താരാഷ്ട്രാ യോഗാ ദിനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗാ-നാച്ചുറോപ്പതി മെഡിക്കല്‍ ഒാഫിസര്‍ ഡോ. ജ്യോതി നായരുടെ നേതൃത്വത്തില്‍ മോയന്‍സ് ജി.എച്ച്.എസ്.എസ്.ലെ വിദ്യാര്‍ഥിനികള്‍ക്കായി യോഗാ പരിശീലന ക്ലാസും നടത്തും.
ഹോമിയോപ്പതി വകുപ്പിലെ യോഗാ ട്രെയിനര്‍ ഭഗത്തിന്റെ നേതൃത്വത്തിലുള്ള യോഗാ പ്രദര്‍ശനവും നടത്തി. വിദ്യാര്‍ഥികളില്‍ യോഗാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യത്തില്‍ യോഗയുടെ സംഭാവനയെക്കുറിച്ചും ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.കെ. ഹേമചന്ദ്രന്‍ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡി. ബിനുമോളുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വിവിധ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പട്ടാമ്പി: അന്താരാഷ്ട്രയോഗാദിനാചരണത്തിന്റെ ഭാഗമായി പട്ടാമ്പി ഗവ.സംസ്‌കൃത കോളജില്‍ എന്‍.സി.സിയുടെ ആഭിമുഖ്യത്തില്‍ യോഗാ പ്രദര്‍ശനവും പരിശീലനവും നടത്തി. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി വാപ്പുട്ടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പുന്നൂസ് ജേക്കബ് അധ്യക്ഷനായി. എടപ്പലം പി.ടി.എം.വൈ.എച്ച്.എസ്.എസിലെ എന്‍.സി.സി കേഡറ്റുകള്‍ യോഗാപ്രദര്‍ശനം നടത്തി. ബറ്റാലിയന്‍ ഒറ്റപ്പാലം സുബേദാര്‍ സുരേന്ദര്‍ സിങ്, ഡോ. പി. അബ്ദു, ഭഗവാന്‍ദാസ്, രവീന്ദ്രനാഥ്, ദിലീപ് സംസാരിച്ചു. സീനിയര്‍ കേഡറ്റുകളായ കൃഷ്ണദാസ്, സ്വാലിഹ്, ശരണ്‍, അര്‍ച്ചന, പ്രണവ്, വിഷ്ണു, രാമദാസ് നേതൃത്വം നല്‍കി.
അന്താരാഷ്ട്ര യോഗാദിനത്തിന്റെയും ലോകസംഗീതദിനത്തിന്റെയും ഭാഗമായി പട്ടാമ്പി എം.ഇ.എസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ യോഗാപ്രദര്‍ശനം, സംഗീതാലാപനം, ഇന്‍സ്ട്രുമെന്റല്‍ മ്യുസിക് എന്നിവ നടത്തി. സ്‌കൂള്‍ ചെയര്‍മാന്‍ ഡോ.കെ.പി അബൂബക്കര്‍, സെക്രട്ടറി കെ.എസ്.ബി.എ തങ്ങള്‍, അഡ്മിന്‍ അഹമ്മദ് കുഞ്ഞി, പ്രിന്‍സിപ്പാള്‍ ആശാബൈജു സംബന്ധിച്ചു.
ആനക്കര: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി പറക്കുളം ജി.എം.ആര്‍.എസ് സ്‌കൂളില്‍ യോഗാ ദിനാചരണവും യോഗാ ഡമോണ്‍സ്‌ട്രേഷനും നടത്തി. പ്രത്യേക അസംബ്ലി ചേര്‍ന്നു.
കുമ്പിടി ജി.ടി.ജെ.ബി. സ്‌കൂള്‍ കുട്ടികള്‍ക്ക് യോഗാ പരിശീനല ക്ലാസ് നടത്തി. ഒ.പി. രവീന്ദ്രന്‍ ക്ലാസെടുത്തു. ഒ.പി. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കെ.പി. ശശീധരന്‍, വി.കെ. സുനിത, കെ.സി. അബ്ദുസമദ് സംസാരിച്ചു. പ്രധാന അധ്യാപകന്‍ പി.ടി. രവീന്ദ്രനാഥന്‍ സ്വാഗതവും, എസ്.ആര്‍ ശോഭ നന്ദിയും പറഞ്ഞു.
പത്താംക്ലാസില്‍ പഠിക്കുന്ന സ്വാതി സുരേഷിന്റെ നേതൃത്വത്തില്‍ സോനുപ്രിയ, കാര്‍ത്തിക, അഞ്ജന, അക്ഷയകൃഷ്ണ ഡമോണ്‍സ്‌ട്രേഷന്‍ ക്ലാസില്‍ പങ്കെടുത്തു. സ്‌കൂള്‍ എച്ച്.എം ബ്ദുല്‍റഹ്മാന്‍, പ്രിന്‍സിപ്പല്‍ കൃഷ്ണകുമാര്‍, സീനിയര്‍ സൂപ്രണ്ട് കൃഷ്ണകുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."