HOME
DETAILS

ആശ്രിത ലെവി വര്‍ദ്ധിപ്പിക്കരുതെന്ന് സാമ്പത്തിക ഊര്‍ജ സമിതി, ആശ്രിത ലെവിയും തൊഴിലാളികള്‍ക്കുള്ള ലെവിയും അടുത്ത വര്‍ഷവും തുടരും

  
backup
October 17 2019 | 07:10 AM

%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%b2%e0%b5%86%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf

 


ജിദ്ദ: വിദേശ തൊഴിലാളികളുടെ മേല്‍ ചുമത്തപ്പെട്ട ആശ്രിത ലെവി 2020 വര്‍ഷത്തില്‍ വര്‍ദ്ധിപ്പിക്കരുതെന്ന് ശൂറാ കൗണ്‍സിലിലെ സാമ്പത്തിക ഊര്‍ജ സമിതി ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട സര്‍ക്കാര്‍ വിഭാഗവുമായി സഹകരിച്ചു നിലവിലെ ആശ്രിത ലെവി നിലനിര്‍ത്തുന്നതിനും 2020 വര്‍ഷത്തെ വര്‍ദ്ധനവ് ഒഴിവാക്കുവാനും സാധ്യമായ പഠനം നടത്തണമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയത്തോട് സമിതി ആവശ്യപ്പെട്ടു. അതേ സമയം ആശ്രിത ലെവിയും സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള ലെവിയും അടുത്ത വര്‍ഷവും തുടരണമെന്ന് ശൂറ കമ്മിറ്റി. ഈ വര്‍ഷം പ്രാബല്യത്തിലുള്ള അതേ നിലവാരത്തില്‍ അടുത്ത വര്‍ഷങ്ങളിലും ലെവി സ്ഥിരപ്പെടുത്തുന്നതിനുള്ള സാധ്യത പഠിക്കണമെന്നാണ് ശൂറാ കൗണ്‍സിലിലെ സാമ്പത്തിക, ഊര്‍ജ കമ്മിറ്റിയുടെ നിര്‍ദേശം. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.
ഡെപ്യൂട്ടി സ്പീക്കര്‍ ഡോ.അബ്ദുല്ല അല്‍മിഅ്താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സാമ്പത്തിക, ഊര്‍ജ കമ്മിറ്റി പ്രസിഡന്റ് ഡോ.ഫൈസല്‍ ആലുഫാദില്‍ ആണ് റിപ്പോര്‍ട്ട് വായിച്ചത്. അതേസമയം, ചെറുകിട സ്ഥാപനങ്ങളിലെയും വളരെ ചെറിയ സ്ഥാപനങ്ങളിലെയും വിദേശ തൊഴിലാളികളെ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ കാലം ലെവിയില്‍നിന്ന് ഒഴിവാക്കുന്ന കാര്യം പഠിക്കണമെന്ന് മറ്റൊരു കൗണ്‍സില്‍ അംഗം വാണിജ്യ, നിക്ഷേപ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ആധുനിക ആപ്പുകള്‍ ഉപയോഗപ്പെടുത്തി ഉപയോക്താക്കളുടെ പങ്കാളിത്തം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്ന കാര്യവും നിയമം പരിഷ്‌കരിക്കുന്ന കാര്യവും മന്ത്രാലയം പഠിക്കണം. ചില പ്രവിശ്യകളില്‍ വന്‍കിട കമ്പനികളുടെ അസാന്നിധ്യവും വിഷന്‍2030 ലക്ഷ്യങ്ങള്‍ക്കനുസൃതമായി എല്ലാ പ്രവിശ്യകളിലും സന്തുലിത വികസനം സാധ്യമാക്കുന്ന കാര്യവും പഠിക്കണം.
നയതന്ത്ര, സാമ്പത്തിക മേഖലകളില്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം നടത്തുന്ന പ്രവര്‍ത്തനം മന്ത്രാലയം വിലയിരുത്തണമെന്നും വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഒപ്പുവെച്ച കരാറുകള്‍ ഫലപ്രദമായി നടപ്പാക്കണമെന്നും വിദേശ വ്യാപാരം ശക്തമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ബിനാമി ബിസിനസ് പ്രവണതയെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി മാത്രം കരുതരുത്. ബിനാമി ബിസിനസിനെ കുറിച്ച സ്വദേശികളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാക്കണം. നിയമവിരുദ്ധമായി ലാഭമുണ്ടാക്കുന്ന മാര്‍ഗമാണ് ബിനാമി ബിസിനസെന്ന കാര്യം ബോധവത്കരണത്തിലൂടെ പ്രചരിപ്പിക്കണം. സ്ഥാപനങ്ങള്‍ സ്വന്തം നിലക്ക് നടത്താന്‍ സഊദി പൗരന്മാരെ പ്രേരിപ്പിക്കുകയും ഇതിന് അവസരമൊരുക്കുന്ന പദ്ധതികള്‍ നടപ്പാക്കുകയും വേണമെന്നും ഒരു അംഗം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ ഇന്ത്യൻ താരം റൊണാൾഡോയെയും മെസിയെയും പോലെയാണ്: മുൻ പാക് താരം

Cricket
  •  2 days ago
No Image

തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

Kerala
  •  2 days ago
No Image

മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ; പ്രീമിയം പെട്രോൾ നിരക്കിൽ വർധന

qatar
  •  2 days ago
No Image

ഇനി പൊലിസിനെ വിളിക്കേണ്ടത് 100 ല്‍ അല്ല; എല്ലാ അടിയന്തര സേവനങ്ങളും ഇനി ഒറ്റ നമ്പര്‍

Kerala
  •  2 days ago
No Image

റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതി നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം;  3,900 ചതുരശ്ര മീറ്റർ വിസ്തീർണം, അബൂദബിയിൽ പുതിയ ഫെറി ടെർമിനൽ ആരംഭിച്ചു

uae
  •  2 days ago
No Image

'എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടം';  ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാവിനെതിരെ സി.ഐ.ടി.യു നേതാവ്

Kerala
  •  2 days ago
No Image

പി.വി അന്‍വറിന് തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ മിന്‍ഹാജ് സി.പി.എമ്മില്‍ ചേര്‍ന്നു

Kerala
  •  2 days ago
No Image

ഉത്തരാഖണ്ഡില്‍ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു, 16 പേരെ രക്ഷപ്പെടുത്തി

National
  •  2 days ago
No Image

'ദേശവിരുദ്ധ മുദ്രാവാക്യം' ആരോപിച്ച് 15കാരനേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്തു; കുടംബത്തിന്റെ കടകള്‍ ബുള്‍ഡോസര്‍  കൊണ്ട് തകര്‍ത്തു 

National
  •  2 days ago