കാണാന്‍ കാരറ്റ് പോലെ, തിന്നാല്‍ മരണം, തൊട്ടാലും മരണസാധ്യത; വിഷക്കൂണ്‍ പലയിടത്തും കാണുന്നു
മുന്‍പ് ജപ്പാനിലും കൊറിയയിലും ഉണ്ടായിരുന്നുവെന്ന് കരുതുന്ന മനുഷ്യനെ കൊല്ലുന്ന വിഷക്കൂണ്‍ ഓസ്‌ട്രേലിയയില്‍ കണ്ടെത്തി. പോയിസണ്‍ ഫയര്‍ കോറല്‍ എന്ന പേരിലുള്ള ചുവന്ന ഫംഗസ് കൂണുകളാണ് ഭീതി പരത്തി മുളച്ചുപൊന്തിയിരിക്കുന്നത്.
വടക്കന്‍ ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്റ് മേഖലയിലെ കടലിനോടു ചേര്‍ന്നുള്ള മേഖലയിലാണ് ഈ കൂണുകള്‍ അടുത്ത കാലത്ത് കണ്ടെത്തിയത്. പവിഴപ്പുറ്റുകളെ കുറിച്ച് പഠിക്കുന്ന റേ പാല്‍മര്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ കൂണുകളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഗവേഷകനും, ക്യൂന്‍സ്‌ലാന്റ്് സര്‍വകലാശാല പ്രൊഫസറുമായ ഡോ. മാറ്റ് ബാരറ്റിന് അയച്ചത്. തുടര്‍ന്നാണ് ഇവ വിഷകാരികളാണെന്ന് സ്ഥിരീകരിച്ചത്. ക്യൂന്‍സ്‌ലാന്റില്‍ ഇത് വര്‍ധിച്ചുവരുന്നതായാണ് സൂചന.
ഈ കൂണ്‍ ശരീരത്തിന് അകത്തു ചെന്നാല്‍ അവയവ നഷ്ടത്തിലും തലച്ചോര്‍ ക്ഷതത്തിനും കാരണമാവും. പിന്നീട് മരണത്തില്‍ വരെ എത്താം. ഇത് തൊലിപ്പുറത്ത് തട്ടുന്നതു പോലും അപകടകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നു. തീയുടെ നിറവും പവിഴപ്പുറ്റ് പോലെ പല ശാഖകളായി മുളച്ചു വരുന്ന രീതിയുമാണ് ഈ കൂണുകള്‍ക്ക് ഫയര്‍ കോറല്‍ ഫംഗി എന്ന പേരു ലഭിക്കാന്‍ കാരണം. അതീവ അപകടകാരിയായ കൂണുകളുടെ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മറ്റെല്ലാ കൂണുകളെയും പോലെ ഫംഗസുകള്‍ കൊണ്ടാണ് ഇതും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് തന്നെയാണ് ഇവയെ അപകടകാരിയാക്കി മാറ്റുന്നതും. 'ചുവന്ന വിഷ അഗ്‌നി പവിഴം' എന്നാണ് ജപ്പാനും കൊറിയയും ഇതിനെ വിളിക്കുന്നത്. ഗവേഷകര്‍ക്ക് അറിയാവുന്ന നൂറോ അതിലധികമോ വിഷ കൂണ്‍ ഉണ്ടെങ്കിലും, ചര്‍മ്മത്തിലൂടെ വിഷവസ്തുക്കളെ മനുഷ്യശരീരത്തിലേക്കു കടത്തിവിടുന്നത് ഇതു മാത്രമെന്ന് ഡോ. മാറ്റ് ബാരറ്റ് പറഞ്ഞു. ചൈന, തായ്‌ലന്‍ഡ്, പപ്പുവ ന്യൂ ഗ്വിനിയ എന്നിവിടങ്ങളിലും ഇതു കണ്ടതായി ഡോ. ബാരറ്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."