മാര്‍ക്ക് ദാനം: കെ.ടി ജലീല്‍ രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ചെന്നിത്തല
കൊച്ചി: മാര്‍ക്ക്ദാന വിവാദത്തില്‍ കെ.ടി ജലീല്‍ മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാന്‍ മന്ത്രിക്കാവില്ല. മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാണോ എന്നും ചെന്നിത്തല ചോദിച്ചു. ജലീല്‍ പച്ചക്കള്ളം പറയുന്നത് എന്തൊക്കെയോ മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിച്ചാണ് മന്ത്രിയും ഓഫിസും തോന്നിയപടി മാര്‍ക്കുകള്‍ വാരിക്കോരി നല്‍കിയത്. ഏത് നിയമപ്രകാരമാണ് മന്ത്രി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി കേരള സാങ്കേതിക സര്‍വകലാശാലയിലും എം.ജി സര്‍വകലാശാലയിലും നടന്ന അദാലത്തില്‍ പങ്കെടുത്തതെന്ന് വ്യക്തമാക്കണം. എം.ജി സര്‍വകലാശാല വിസിയാണ് തെറ്റു ചെയ്തതെന്ന് ബോധ്യമുണ്ടെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ തയാറാകുമോയെന്നും ചെന്നിത്തല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."