HOME
DETAILS
MAL
വൃത്തിഹീനമായ ജലം ഉപയോഗിക്കുന്നതായി പരാതി: പരിശോധന നടത്തി
backup
June 21 2017 | 20:06 PM
കേണിച്ചിറ: വൃത്തിഹീനമായ ജലം ഉപയോഗിക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് കേണിച്ചിറ ടൗണിലെ ഹോട്ടലുകളിലും ചായക്കടകളിലും ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ രണ്ട് ബേക്കറികള്‍ക്ക് അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്കി. കേണിച്ചിറ ടൗണിലെ കടകളില്‍ ഉപയോഗിക്കുന്ന ജലത്തെക്കുറിച്ച് പരാതികള്‍ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇന്നലെ രാവിലെ പൂതാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് പരിശേധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് രണ്ട് കടക്കാര്‍ക്ക് നോട്ടിസ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."