വികസന ദൗത്യങ്ങളുടെ സന്ദേശവുമായി നവകേരള എക്‌സ്പ്രസ് ജില്ലയില്‍
കൊച്ചി: സര്‍ക്കാരിന്റെ വികസന ദൗത്യങ്ങളുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്ന നവകേരള എക്‌സ്പ്രസ് പര്യടനത്തിന് ജില്ലയില്‍ ആവേശകരമായ തുടക്കം. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ വികസന നേട്ടങ്ങളും നവകേരള സൃഷ്ടിക്കായുള്ള വികസന ദൗത്യങ്ങളുമാണ് നവകേരള എക്‌സ്പ്രസില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. മാലിന്യമുക്ത കേരളത്തിനായുള്ള ഹരിത കേരള മിഷന്‍, എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്ന ലൈഫ് മിഷന്‍, സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, പൊതുജനാരോഗ്യ സംവിധാനം മികവുറ്റതാക്കാനുള്ള ആര്‍ദ്രം തുടങ്ങിയ സര്‍ക്കാരിന്റെ വികസന ദൗത്യങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ദൃശ്യങ്ങളുമാണ് എക്‌സ്പ്രസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാട്ടുപാട്ടിന്റെ ആരവങ്ങളുയര്‍ത്തുന്ന കലാജാഥയും നവകേരള എക്‌സ്പ്രസിനൊപ്പമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് നവകേരള എക്‌സ്പ്രസ് എന്ന പേരില്‍ സഞ്ചരിക്കുന്ന പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്. നവകേരള എക്‌സ്പ്രസ് ഫോര്‍ട്ടുകൊച്ചിയില്‍ കെ.ജെ മാക്‌സി എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നാടന്‍ പാട്ടു കലാകാരന്‍ കടമ്പനാട് ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരുടെ നാടന്‍ പാട്ടുകളുടെ അകമ്പടിയോടെയായിരുന്നു ഫോര്‍ട്ട്‌കൊച്ചി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വാഹന പ്രചരണത്തിനു തുടക്കമായത്. മണ്ണിന്റെയും മനുഷ്യന്റെയും രാഷ്ട്രീയം നിറയുന്ന വരികള്‍ നാടന്‍ ശീലുകളിലാക്കി ജയചന്ദ്രന്‍ ആലപിച്ചു. നല്ല പുഴകളും നല്ല വെള്ളവും നിറയുന്ന നവ കേരള സൃഷ്ടിയുടെ സ്പ്നങ്ങളാണ് നാടന്‍പാട്ടുകളില്‍ മുഴങ്ങിയത്. രാവിലെ മുതല്‍ തന്നെ പ്രദര്‍ശനം കാണുന്നതിന് നിരവധി പേരെത്തി. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ വികസന നേട്ടങ്ങളും തുടര്‍ പദ്ധതികളും വിശദമാക്കുന്ന ലഘുപുസ്തകവും വിതരണം ചെയ്തു. കെ.എം റിയാദ്, കൊച്ചി കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി, കൗണ്‍സിലര്‍മാരായ ഷൈനി മാത്യു, ബിന്ദു ലെവിന്‍, വല്‍സ ഗിരീഷ്, ജയന്തി പ്രേനാഥ്, ആന്റണി ഫ്രാന്‍സിസ്, ഷീബ ലാല്‍, സുനിത അഷ്‌റഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് പള്ളുരുത്തി വെളി ഗ്രൗണ്ടിലെത്തിയ നവകേരള എക്‌സ്പ്രസിന് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. നാടന്‍പാട്ടുകള്‍ ആസ്വദിക്കാനും പ്രദര്‍ശനം കാണുന്നതിനുമായി സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് എത്തിയത്.
തുടര്‍ന്ന് വൈറ്റില, കാക്കനാട്, കളമശേരി, പാലാരിവട്ടം എന്നിവിടങ്ങളിലും നവകേരള എക്‌സ്പ്രസ് ഓടിയെത്തി. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങിയാണ് ഓരോ കേന്ദ്രത്തിലും പര്യടനം പൂര്‍ത്തിയാക്കിയത്.
ഇന്ന് എറണാകുളം ബോട്ട്‌ജെട്ടിയില്‍ നിന്ന് രാവിലെ 10 മണിക്കാരംഭിക്കുന്ന വാഹനപ്രദര്‍ശനം മാലിപ്പുറം, ചെറായി, പറവൂര്‍, ആലുവ, അത്താണി എന്നിവിടങ്ങളില്‍ പര്യടനം നടത്തും. നാളെ പെരുമ്പാവൂരില്‍ നിന്നാരംഭിക്കുന്ന പര്യടനം കോതമംഗലം, മൂവാറ്റുപുഴ, കോലഞ്ചേരി, മുളന്തുരുത്തി എന്നീ കേന്ദ്രങ്ങള്‍ പിന്നിട്ട് തൃപ്പൂണിത്തുറയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."