അപകടഭീതിയില്‍ കാല്‍നട യാത്ര
ഇരിട്ടി: നഗരത്തിലെ ഇരിട്ടി-മട്ടന്നൂര്‍ റോഡരികിലെ നടപ്പാത പൊളിച്ചു മാറ്റിയിട്ട് മാസങ്ങളായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കി സ്ലാബിട്ട് മൂടാത്തതിനെ തുടര്‍ന്ന് നടപ്പാത വഴി നഗരത്തിലൂടെയുള്ള യാത്ര അപകട ഭീഷണിയാവുന്നു.
ഇരിട്ടി കൃസ്ത്യന്‍ പള്ളിക്കു മുമ്പിലെ മെയിന്‍ റോഡിലെ നടപ്പാതയാണ് പൊളിച്ചു നീക്കിയിട്ട് മാസങ്ങളായിട്ടും പണി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദുരിതത്തിലായത്.
തലശ്ശേരി വളവുപാറകെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായാണ് നടപ്പാതയായി ഉപയോഗിക്കുന്ന ഓവുചാലിന് മുകളിലിട്ട സ്ലാബുകള്‍ പൊളിച്ചു നീക്കിയത്. തുടര്‍പ്രവൃത്തി നടത്താതെ പണി പാതിവഴിയില്‍ നിര്‍ത്തിയ നിലയിലാണ്. കാല് നടയാത്രക്കാര്‍ മെയിന്‍ റോഡിലൂടെയാണ് ഇരുവശത്തും നടന്നുപോകുന്നത്.
തിരക്കേറിയ ടൗണിലെ പ്രധാന ഭാഗമായതിനാല്‍ ഓവുചാല്‍ നിര്‍മാണം ഉടന്പൂര്ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."