HOME
DETAILS

ജന മനസ് ആരുടെയും 'കോന്തലയ്ക്കല്‍' കെട്ടിയിട്ടില്ല: എന്‍.എസ്.എസിനെതിരേ ആഞ്ഞടിച്ച് പിണറായി

  
backup
October 24 2019 | 12:10 PM

bye-election-statement-chief-minister

തിരുവനന്തപുരം: ജനങ്ങളുടെ മനസ് ആരുടെയെങ്കിലും 'കോന്തലയ്ക്കല്‍' കെട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഉപ തിരഞ്ഞെടുപ്പിനോടുള്ള പ്രതികരണമായാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇത് സര്‍ക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
സംസ്ഥാനത്ത് ജാതി, മത സങ്കുചിത ശക്തികള്‍ക്ക് വേരോട്ടമില്ല. ആ ശക്തികള്‍ക്ക് മേല്‍ മതനിരപേക്ഷ രാഷ്ട്രീയം വന്‍ വിജയം നേടുന്നുവെന്നാണ് ഉപതെരഞ്ഞെടുപ്പ് അടയാളപ്പെടുത്തുന്നത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരിടത്തൊഴികെ കനത്ത ഭൂരിപക്ഷം യുഡിഎഫിന് തുടര്‍ച്ചയായി ലഭിക്കുന്ന മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏത് കൊടുങ്കാറ്റിലും ഉലയാത്ത കോട്ടയായാണ് യു.ഡി.എഫ് ഇവയെ കണ്ടിരുന്നത്. ആറില്‍ മൂന്നിടത്ത് എല്‍.ഡി.എഫ് ജയിച്ചിരിക്കുന്നു.

അരൂരില്‍ ഇടതുപക്ഷത്തിന് ജയിക്കാനായില്ല. അത് പരിശോധിക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 91 സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് 93 ആയി ഉയര്‍ന്നുവെന്നും പിണറായി പറഞ്ഞു.

വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വളരില്ല. പാല ആവര്‍ത്തിക്കുക തന്നെയാണ്.

കഴിഞ്ഞതവണ യു.ഡി.എഫിന് വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷത്തേക്കാള്‍ 10881 വോട്ട് ലഭിച്ചു. ഇപ്പോള്‍ അത് മറികടന്ന് 14465 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ എല്‍.ഡി,എഫിന് സാധിച്ചു. കോന്നിയില്‍ അടൂര്‍പ്രകാശ് 20748 വോട്ടിനാണ് ജയിച്ചത്. അവിടെ ജനീഷ് കുമാര്‍ 9953 വോട്ടിന് ജയിച്ചു. ബി.ജെ.പി സീറ്റുകള്‍ നേടും എന്ന് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയെയും അതിന്റെ വര്‍ഗീയ അജണ്ടകളെയും കേരളജനത തള്ളിക്കളഞ്ഞു എന്നാണ് ജനവിധി വ്യക്തമാക്കുന്നത്. അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യാ തലത്തില്‍ ബിജെപിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയാണ്. ഹരിയാനയില്‍ അവരുടെ 'മിഷന്‍ 75' പദ്ധതി തകര്‍ന്നു. കേവലഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. എക്‌സിറ്റ്‌പോളുകളെ അപ്രസക്തമാക്കി. ആര്‍.എസ്.എസ് നയിക്കുന്ന ബി.ജെ.പി കടുത്ത ജനരോഷത്തിന് വിധേയമാവുകയാണ്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ മരണം: കളക്ടറെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി 

Kerala
  •  2 months ago
No Image

അറ്റകുറ്റപ്പണി; തലസ്ഥാനത്ത് ആറ് ദിവസം ജലവിതരണം തടസ്സപ്പെടും

Kerala
  •  2 months ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് 10 പേര്‍ക്ക് പരിക്ക് 

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ചൂടില്‍ പാലക്കാട്; അതിരാവിലെ മാര്‍ക്കറ്റില്‍ വോട്ട് ചോദിച്ചെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം, ദിവ്യയുടെ അറസ്റ്റ് വൈകും; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം നടപടി

Kerala
  •  2 months ago
No Image

ഇസ്റാഈലിനെതിരേ ആയുധ ഉപരോധം പ്രഖ്യാപിച്ച് ഇറ്റലി 

International
  •  2 months ago
No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago