മാലിന്യം തള്ളിയ കുളങ്ങള്‍ വീണ്ടെടുക്കാന്‍ കര്‍മപദ്ധതി
പട്ടാമ്പി: ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ മാലിന്യം തള്ളിയ കുളങ്ങള്‍ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്ന് സബ്കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ബുധനാഴ്ച സബ്കലക്ടറുടെ നേതൃത്വത്തില്‍ നടന്ന റവന്യുസംഘത്തിന്റെ സന്ദര്‍ശനഭാഗമായാണ് മാലിന്യംതള്ളിയ കുളങ്ങള്‍ പ്രദേശവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. മാലിന്യം കുമിഞ്ഞ്് കൂടിയ ജലാശങ്ങള്‍ വീണ്ടെടുക്കാന്‍ നാട്ടുകാരുടെ പിന്തുണ ആവശ്യമാണന്ന് സബ്കലക്ടര്‍ പറഞ്ഞു. ഓങ്ങല്ലൂര്‍ ടൗണില്‍ നിന്നും മാറി പാതയോരത്ത് ലക്ഷങ്ങള്‍ ചെലവിട്ട ് പുനര്‍നവീകരണം നടത്തിയ പഞ്ചായത്ത് കുളം മാലിന്യം കുമിഞ്ഞ ് കൂടിയിട്ട ് മാസങ്ങളേറെയായിരുന്നു. ഇത് പലതവണ പൗരസമിതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി എടുത്തിരുന്നില്ല. കാരക്കാട് യു.പി സ്‌കൂളിനും സമീപത്തുള്ള അംഗന്‍വാടിക്കും ഇടയില്‍ സമാനഅവസ്ഥയില്‍ കിണറില്‍ മാലിന്യം നിറഞ്ഞ അവസ്ഥയാണ്. പ്രദേശങ്ങളില്‍ ഡെങ്കിപനി ബാധിച്ചവരുടെ എണ്ണ സംഖ്യ വര്‍ധിച്ചതോടെയും നാല്‌പേരുടെ മരണത്തിനിടയാക്കിയതോടെയുമാണ് സബ്കലക്ടര്‍ നേരിട്ട ് വന്ന് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."