കരമനയിലെ കൂടത്തായി മോഡല്‍ കൂട്ടക്കൊല: ജനം കാത്തിരിക്കുന്നു ഈ ഉത്തരങ്ങള്‍ക്കായി
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പ്രധാന കേന്ദ്രത്തില്‍ കോടികളുടെ വില മതിക്കുന്ന വസ്തുവകകളുള്ള കുടുംബമായിരുന്നു കാലടിയിലെ 'കൂടത്തില്‍' കുടുംബം. കുടുംബത്തിലെ ആര്‍ക്കും ഒന്നും അനുഭവിക്കാന്‍ ഭാഗ്യമുണ്ടായില്ല. എല്ലാവരും മരിച്ചു. ഒരേ ലക്ഷണങ്ങളോടെ പലപ്പോഴായി മരിച്ചത് ഏഴുപേര്‍. അതുകൊണ്ടുതന്നെയാണ് കൂടത്തായി മോഡല്‍ കാലപാതകമാണോ ഇതെന്ന സംശയം ഉയരുന്നത്. പൊതുപ്രവര്‍ത്തകനായ ആര്‍. അനില്‍കുമാറാണ് അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിനെ സമീപിച്ചത്. സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടണം എന്നതായിരുന്നു ആവശ്യം.
സ്വത്തുക്കള്‍ക്ക് അനന്തര അവകാശികള്‍ ഉണ്ടായിരുന്നില്ല. വില്‍പത്രത്തില്‍ പേരുള്ള രവീന്ദ്രന്‍ നായരെന്ന കോടതി ഗുമസ്തന്‍ നിരീക്ഷണത്തിലായിരുന്നു.
അന്വേഷണത്തിന്റെ അന്തിമ ഘട്ടത്തിലെത്തും മുമ്പ് അന്വേഷണ ഉദ്യോഗസ്ഥരുടെ മേല്‍ കഠിനമായ സമ്മര്‍ദ്ദമാണുണ്ടായത്. ഇതിനിടെ സ്വത്തുക്കള്‍ ഇപ്പോള്‍ അനുഭവിക്കന്നവരില്‍ ആര്‍ക്കും മരിച്ചവരുമായി രക്തബന്ധമോ അടുപ്പമോ ഇല്ലാത്തവരുമാണ്. വിശദമായ അന്വേഷണത്തിലേക്കും അറസ്റ്റിലേക്കും കാര്യങ്ങള്‍ നീങ്ങുന്നതിനിടെ എല്ലാം അവസാനിപ്പിക്കേണ്ട അവസ്ഥയിലെത്തുകയായിരുന്നു ക്രൈം ബ്രാഞ്ച്.
രണ്ട് വര്‍ഷത്തിന് ശേഷമാണിപ്പോള്‍ കരമന പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
ആരാണ് കൊലപാതകത്തിനു പിന്നിലെ തിരക്കഥ രചിച്ചിരിക്കുന്നത് എന്നതാണിപ്പോഴുയരുന്ന പ്രധാന ചോദ്യം. നൂറ് കോടിയുടെ സ്വത്തുക്കള്‍ വച്ചനുഭവിക്കുന്നവര്‍ക്ക് കൊലപാതകത്തിലെ പങ്ക് പുറത്തുവരേണ്ടിയിരിക്കുന്നു. ജനം കാത്തിരിക്കുകയാണ് ഈ ഉത്തരങ്ങള്‍ക്കുവേണ്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."