സ്കൂളിന്റെ വാടകക്കെട്ടിടങ്ങള്‍; മുഖ്യമന്ത്രി കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുന്നാവായ: തപാല്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എടക്കുളം ജി.എം.എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ എഴുതിയ കത്തിന് ഫലം കാണുന്നു. ഒരു നൂറ്റാണ്ട് പിന്നിട്ട സ്കൂളിലെ നാല് ക്ലാസ് മുറികള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന കുരുന്നുകളുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിഷയത്തില്‍ ഇടപ്പെടുകയും ജില്ലാ കലക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. വാടക മുറികള്‍ ഒഴിവാക്കി സ്കൂളിന് സ്വന്തമായ കെട്ടിടങ്ങള്‍ ലഭ്യമാക്കാനായി എന്തു ചെയ്യാനാകുമെന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. കെ.വി ആദിത്യനും മറ്റു 217 വിദ്യാര്‍ഥികളും ചേര്‍ന്ന് ഇക്കഴിഞ്ഞ തപാല്‍ ദിനത്തില്‍ എഴുതിയ കത്തിന് ഹെഡ്മാസ്റ്റര് കെ. ഭരതന് അയച്ച മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."