കരിങ്ങോള്‍ചിറ പൈതൃക സ്മാരകങ്ങള്‍ അവഗണനയില്‍ തന്നെ
പുത്തന്‍ചിറ: ചരിത്രമുറങ്ങുന്ന കരിങ്ങോള്‍ച്ചിറയിലെ രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ട പൈതൃക സ്മാരകങ്ങളുടെ സംരക്ഷണ നടപടികള്‍ അട്ടിമറിക്കുന്നതായി ആക്ഷേപം.
തെരുവ് നായ്കളുടെ താവളമായി നാട്ടുകാരുടെ സുരക്ഷക്ക് ഭീഷണിയാകുന്ന പൈതൃക സ്മാരകങ്ങള്‍ ചുറ്റു മതില്‍ കെട്ടി സംരക്ഷിക്കുന്നതിനായി പുത്തന്‍ചിറപഞ്ചായത്ത് ഫണ്ട് വകയിരുത്തിയിരുന്നു.
എന്നാല്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ അതിര്‍ത്തി തര്‍ക്കവുമായി രംഗത്ത് വന്നതോടെ മതില്‍ നിര്‍മാണം തടസപ്പെട്ടു. ഇതോടെ സംരക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാതെ തിരുവതാംകൂര്‍ രാജഭരണത്തിന്റെ ശേഷിപ്പുകളായ പൊലിസ് സ്റ്റേഷനും അഞ്ചല്‍പെട്ടിയും കാട് കയറി തെരുവ് നായ്കളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പുത്തന്‍ചിറമാള റൂട്ടില്‍ റോഡിനരികില്‍ സ്ഥിതിചെയ്യുന്ന ഈ പൈതൃക സ്മാരകങ്ങള്‍ തെരുവ് നായകളുടെ താവളമായി മാറിയതോടെ രാപകല്‍ വ്യത്യാസമില്ലാതെ ഇത് വഴിയുള്ള യാത്ര അപകടമായി തീര്‍ന്നിരിക്കയാണ്. നായകളുടെ സൈ്വര്യ വിഹാരം കാരണം സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുവഴി ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. രാജഭരണകാലത്ത് തിരുവിതാംകൂറിന്റെയും കൊച്ചിയുടേയും അതിര്‍ത്തിപ്രദേശമായിരുന്ന പുത്തന്‍ചിറയില്‍ കള്ളന്‍മാരുടെയും കള്ളകടത്തുകാരുടേയും ശല്യം രൂക്ഷമായിരുന്നു. അതിനാലാണ് ഇവിടെ പൊലിസ് സ്റ്റേഷനും ജയിലും സ്ഥാപിച്ചതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇതില്‍ പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ കേടുപാടുകള്‍ മാസങ്ങള്‍ക്ക് മുന്‍പ് തീര്‍ത്തെങ്കിലും ബാക്കിയുള്ള ശേഷിപ്പുകള്‍ നശിക്കുകയാണ്.
കൊച്ചിതിരുവിതാംകൂര്‍ അതിര്‍ത്തിയിലെ ചുങ്കപ്പിരിവ് കേന്ദ്രവും ഇവിടെയായിരുന്നെന്നാണ് ചരിത്രം പറയുന്നത്. അന്ന് ഇന്നാട്ടുകാരുടെ സുരക്ഷക്കു വേണ്ടി സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനങ്ങള്‍ ഇന്ന് ഈ പ്രദേശത്തുകാരെ ഭീതിയുടെ നിഴലിലാക്കിയിരിക്കുകയാണ്.
രാജ ഭരണ കാലത്തെ ജയില്‍ കാട് കയറി പാടെ തകര്‍ന്നിരിക്കുകയാണ്. അത് ഇനി സംരക്ഷിക്കാന്‍ കഴിയാത്തതിനാല്‍ പൊളിച്ച് നീക്കി തല്‍സ്ഥാനത്ത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വായനശാലപോലെയുള്ള ഒരു സ്മാരക മന്ദിരം നിര്‍മിക്കാനെങ്കിലും അധികൃതര്‍ തയാറാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതുവഴി തെരുവ് നായ ഭീഷണി ഇല്ലാതാക്കാനും പുത്തന്‍ചിറയിലെ പൈതൃക സ്മാരകങ്ങളുടെ ഓര്‍മ നിലനിത്താനും സാധിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം