2010ലെ അയോധ്യ വിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് പക്വമായത്: മോദി
ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ അലഹബാദ് ഹൈക്കോടതി വിധിയില്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും മറ്റ് സംഘടനകളും പക്വമായ ഇടപെടലുകളാണ് നടത്തിയതെന്ന് അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
2010ലാണ് അലഹബാദ് ഹൈക്കോടതി ഭൂമി തര്‍ക്ക കേസില്‍ വിധി പറഞ്ഞത്. രാജ്യത്തെ ജനങ്ങളെ പരസ്പരം സാഹോദര്യത്തോടെ നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പക്വതയോടെയുള്ള നിലപാട് സഹായകമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രിം കോടതി വിധി പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രധാനമന്ത്രി മന്‍കി ബാത്തില്‍ അയോധ്യ കേസ് അനുസ്മരിച്ചത്.
2010 സെപ്റ്റംബറിലാണ് ഭൂമി തര്‍ക്ക കേസില്‍ അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. എന്നാല്‍ വ്യത്യസ്ത താല്‍പര്യങ്ങളിലുള്ള ചിലര്‍ വിധിയെ ചൂഷണം ചെയ്യാനും ഉത്തരവാദിത്വമില്ലാതെ പെരുമാറാനും ശ്രമിച്ചത്.
അന്തരീക്ഷത്തില്‍ സ്‌ഫോടനാത്മകമായ സാഹചര്യം സൃഷ്ടിക്കാന്‍ ഇടയാക്കുന്ന വാക്കുകളാണ് ചിലര്‍ ഉപയോഗിച്ചിരുന്നത്. ഏതാണ്ട് 10 ദിവസത്തോളം ഇത്തരത്തിലുള്ള സംസാരങ്ങളുണ്ടായി.
എന്നാല്‍ രാജ്യത്തെ ജനങ്ങള്‍, സാമൂഹിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മതപണ്ഡിതന്മാര്‍, വ്യത്യസ്ത മത വിശ്വാസികളായ നേതാക്കള്‍ എല്ലാവരും പക്വതയോടെയും ഐക്യത്തോടെയുമാണ് നിലകൊണ്ടത്. അന്ന് എല്ലാവരും കാണിച്ച ഐക്യത്തിന് നന്ദി പറയുകയാണ്. കോടതി വിധിക്കു ശേഷം നിയമ വ്യവസ്ഥയെ എല്ലാവരും ബഹുമാനിച്ചതായും മോദി മന്‍കി ബാത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."