ചെറുകിട കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം ശക്തം
കൊല്ലങ്കോട്: ചെറുകിട കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം ശക്തം. കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളില്‍ പ്രവര്‍ത്തിപ്പിക്കാത്ത മിനി കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
നിലവില്‍ മീങ്കര ശുദ്ധജല പദ്ധതിയുടെ കുടിവെള്ള വിതരണം കൊല്ലങ്കോട് മേഖലയില്‍ നടക്കുന്നുണ്ടെങ്കിലും മിനി കുടിവെള്ള പദ്ധതികള്‍ മാസങ്ങളായി പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നത് യന്ത്രങ്ങള്‍ക്ക് കതരാറുകള് ഉണ്ടാക്കുവാന്‍ വഴിവെക്കുമെന്നതിനാല്‍, മാസത്തില്‍ ഒരാഴ്ചയെങ്കിലും മിനികുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ നാലുവര്‍ഷം പ്രവര്ത്തിപ്പികാത്തതിനാല് മാത്രം 21 മിനി കുടിവെള്ള പദ്ധതികളിലെ പമ്പ്സെറ്റുകള്‍ക്ക് തകറാറുകള്‍ സംഭവിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമത്തിലെത്തിക്കുമെന്നതിനാല് മിനി പമ്പ് സെറ്റുകളെ പ്രവര്‍ത്തനസജ്ജമാക്കി നിലനിര്‍ത്തുവാന്‍ പഞ്ചായത്തുകള്‍ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."