വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം വരുമാനപരിധി ഉയര്‍ത്തും
മലപ്പുറം: വിധവകളുടെ പെണ്‍മക്കള്‍ക്ക് വിവാഹധനസഹായം ലഭിക്കുന്നതിനുള്ള വരുമാന പരിധി രണ്ടുലക്ഷമാക്കി ഉയര്‍ത്തും. കോഡൂര്‍ പഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദ് നല്‍കിയ നിവേദനത്തിന് പഞ്ചായത്ത് ഡയരക്ടറേറ്റില്‍നിന്ന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഇതിനായി സാമൂഹ്യനീതി വകുപ്പിന്റെ 2010ലെ നിലവിലെ ഉത്തരവ് അസാധുവാക്കും.
നിലവില്‍ ധനസഹായം ലഭിക്കുന്നതിനുള്ള വരുമാനപരിധി 20,000 രൂപയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലിന് പോകുന്ന നിര്‍ധനരായ വിധവകള്‍, കുറഞ്ഞ വേതനം കൈപ്പറ്റുന്ന അങ്കണവാടി ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് ഇരുപതിനായിരത്തിലധികം രൂപ വരുമാനം ലഭിക്കുമെന്നതിനാല്‍ ആനുകൂല്യം ലഭിക്കില്ലായിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി മച്ചിങ്ങല്‍ മുഹമ്മദ് മുഖ്യമന്ത്രിക്കും സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു. വരുമാന പരിധി രണ്ട് ലക്ഷമാക്കുന്നതോടെ നിര്‍ധനരായ മുഴുവന്‍ വിധവകള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.
വിവാഹത്തിന് ഒരുമാസം മുന്‍പ് പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. കുട്ടിയുടെ മാതാവ് ജീവിച്ചിരിപ്പില്ലെങ്കില്‍ വിവാഹം നടത്തിക്കൊടുക്കുന്ന ആള്‍ക്കും അപേക്ഷ നല്‍കാം. മൂന്നുവര്‍ഷമായി വിവാഹമോചിതരായി കഴിയുന്ന അമ്മമാര്‍ക്കും അപേക്ഷ നല്‍കാം. ആനുകൂല്യം കൈപ്പറ്റുന്നതിന് വിവാഹം തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഭര്‍ത്താവിന്റെ മരണം സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ സാക്ഷ്യപത്രവും രേഖയായി സ്വീകരിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."