മക്കയില്‍ ഭീകര വേട്ടയ്ക്കിടെ ചാവേര്‍ പൊട്ടിത്തെറിച്ചു
മക്ക: മക്കാ ഹറമിനെ ലക്ഷ്യംവച്ച ചാവേര്‍ ആക്രമണ നീക്കം തകര്‍ത്തുവെന്ന് സഊദി പൊലിസ്. രഹസ്യ വിവരത്തെ തുടര്‍ന്നുള്ള ഭീകരവേട്ടയ്ക്കിടെ ചാവേര്‍ പൊട്ടിത്തെറിച്ചു. ഹറമിനടുത്തുള്ള അജ്‌യാദ് അല്‍മുസ്വാഫില്‍ ജില്ലയിലാണ് സംഭവം.
ഭീകരനെ പിടികൂടാന്‍ കെട്ടിടം പൊലിസ് വളഞ്ഞപ്പോള്‍ ഇയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം തകര്‍ന്ന് ആറു വിദേശികള്‍ക്കും പൊലിസുകാര്‍ക്കും പരുക്കേറ്റു. ഭീകരര്‍ ലക്ഷ്യംവച്ചത് വിശുദ്ധ ഹറമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. മൂന്ന് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭീകരര്‍ ഗൂഢാലോചന നടത്തിയതെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. രണ്ട് സ്ഥലം മക്കയിലും ഒന്ന് ജിദ്ദയിലുമായിരുന്നു. വിശുദ്ധ ഹറമിന്റെ പരിധിയില്‍ വരുന്ന അസിലാഹിലും അജ്‌യാദ് അല്‍ മസാഫിയിലുമായിരുന്നു രണ്ട് കേന്ദ്രങ്ങള്‍ചാവേര്‍ തങ്ങിയ മൂന്നുനില വീട്ടിലാണ് ഇയാള്‍ സ്വയം പൊട്ടിത്തെറിച്ചത്.
കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ പൊലിസിനു നേരെ വെടിവയ്പ് നടത്തി. മക്കയിലെയും ജിദ്ദയിലെയും ഭീകര സംഘത്തില്‍ പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ചാവേറിനെ തിരിച്ചറിയാനുള്ള ശ്രമവും തുടരുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
നിസാര്‍ കലയത്ത്

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."